കാനറ ബാങ്കിന്റെ രണ്ടാം പാദ അറ്റാദായം 8 ശതമാനം ഉയർന്നു

കാനറ ബാങ്കിന്റെ രണ്ടാം പാദ അറ്റാദായം 8 ശതമാനം ഉയർന്നു

Spread the News
കാനറ ബാങ്കിന്റെ രണ്ടാം പാദ അറ്റാദായം 8 ശതമാനം ഉയർന്നു

സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ കാനറ ബാങ്കിന്റെ അറ്റാദായം കഴിഞ്ഞ വർഷത്തെ 4,774 കോടി രൂപയിൽ നിന്ന് 8 ശതമാനം ഉയർന്ന് 5,175 കോടി രൂപയായി. മൊത്തം വരുമാനം 38,598 കോടി രൂപയിൽ നിന്ന് 40,931 കോടി രൂപയായി വർധിച്ചു.

പലിശ വരുമാനം 35,159 കോടി രൂപയായി ഉയർന്നപ്പോൾ അറ്റ പലിശ വരുമാനം 20 ശതമാനം വർധിച്ച് 11,005 കോടി രൂപയിലെത്തി.

ബാങ്കിന്റെ പ്രവർത്തന ലാഭം 8,588 കോടി രൂപയിൽ നിന്ന് 8,758 കോടി രൂപയായി ഉയർന്നു. മൊത്തം നിഷ്ക്രിയ ആസ്തി 1.33 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.3 ശതമാനമായും കുറഞ്ഞു.

വായ്പാ വളർച്ച 19 ശതമാനവും നിക്ഷേപ വളർച്ച 13 ശതമാനവുമായിരുന്നു. അറ്റ പലിശ മാർജിൻ കഴിഞ്ഞ വർഷത്തെ 2.52 ശതമാനത്തിൽ നിന്ന് 2.53 ശതമാനമായി ഉയർന്നു.

അതേസമയം, മാർക്ക്-ടു-മാർക്കറ്റ് നഷ്ടത്തെത്തുടർന്ന് ട്രഷറി വരുമാനം കഴിഞ്ഞ വർഷത്തെ 1,583 കോടി രൂപയിൽ നിന്ന് 499 കോടി രൂപയായി കുറഞ്ഞതായി ബാങ്കിന്റെ എംഡിയും സിഇഒയുമായ ബ്രജേഷ് കുമാർ സിംഗ് പറഞ്ഞു.

നടപ്പ് സാമ്പത്തിക വർഷത്തിൽ അറ്റ പലിശ മാർജിൻ 2.5 മുതൽ 2.6 ശതമാനം വരെയായിരിക്കുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *