എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

Spread the News
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

കൊച്ചി: എയർടെൽ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. ഒക്ടോബർ 8 മുതൽ ലഭ്യമാകുന്ന പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് വർഷത്തിൽ ഒരു അന്താരാഷ്ട്ര യാത്രയ്ക്ക് സൗജന്യ റോമിങ് ലഭിക്കും. നിലവിലെ ആനുകൂല്യങ്ങൾക്ക് പുറമെയാണ് ഈ സൗകര്യം.

സൗജന്യ റോമിങ് പാക്കിൽ അഞ്ച് ദിവസത്തേക്ക് 5 ജിബി ഡാറ്റ, 60 മിനിറ്റ് കോളുകൾ, 25 ഔട്ട്ഗോയിങ് എസ്എംഎസുകൾ, സൗജന്യ ഇൻകമിങ് എസ്എംഎസുകൾ എന്നിവ ലഭിക്കും. യാത്രയ്ക്കിടെ ആവശ്യാനുസരണം അഞ്ച് ദിവസത്തെ പാക്ക് ആക്ടിവേറ്റ് ചെയ്യാം. കുടുംബ പോസ്റ്റ്പെയ്ഡ് പ്ലാനിലെ എല്ലാ അംഗങ്ങൾക്കും ആനുകൂല്യം ലഭിക്കും.

പുതിയ പ്ലാനുകളിൽ അൺലിമിറ്റഡ് ഡാറ്റയും കോളുകളും, സ്പാം-തട്ടിപ്പ് തടയുന്നതിനുള്ള സുരക്ഷാ ഫീച്ചറുകളും ഉൾപ്പെടുന്നു. ആമസോൺ പ്രൈം, ജിയോ ഹോട് സ്റ്റാർ, നെറ്റ്‌ഫ്ലിക്സ്, ആപ്പിൾ മ്യൂസിക്, ആപ്പിൾ ഐ ക്‌ളൗഡ്‌ പ്ലസ്, ഗൂഗിൾ വൺ, എക്സ്ട്രീം പ്ലേ പ്രീമിയം, തുടങ്ങിയ സബ്സ്ക്രിപ്ഷനുകളും വിവിധ പ്ലാനുകൾക്കൊപ്പം ലഭിക്കും.

₹499 വ്യക്തിഗത പ്ലാനിൽ അൺലിമിറ്റഡ് ഡാറ്റയും കോളുകളും, സുരക്ഷാ ഫീച്ചറുകൾ, എക്സ്ട്രീമ് പ്ലേ പ്രീമിയം, ഗൂഗിൾ വൺ എന്നിവ ലഭിക്കും.

കുടുംബ പ്ലാനുകളിൽ ₹749 (2 അംഗങ്ങൾ), ₹1,049 (3 അംഗങ്ങൾ), ₹1,249/₹1,449 (4 അംഗങ്ങൾ), ₹1,799 (5 അംഗങ്ങൾ) എന്നീ ഓപ്ഷനുകളുണ്ട്. ഓരോ സിമ്മിനും വർഷത്തിൽ ഒരു സൗജന്യ അന്താരാഷ്ട്ര യാത്രയ്ക്കുള്ള റോമിങ് ആനുകൂല്യം ലഭിക്കും.

നിലവിലെ എയർടെൽ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് എയർടെൽ ആപ്പ് വഴിയോ സ്റ്റോർ സന്ദർശിച്ചോ പുതിയ പ്ലാനുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാം. പുതിയ ഉപഭോക്താക്കൾക്കും ആപ്പ് വഴിയോ സ്റ്റോർ വഴിയോ പോസ്റ്റ്പെയ്ഡിലേക്ക് മാറാം.

Leave a Reply

Your email address will not be published. Required fields are marked *