രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻമുന്നേറ്റം; സെപ്റ്റംബറിൽ പിരിച്ചെടുത്തത് 2.04 ലക്ഷം കോടി രൂപ

രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻമുന്നേറ്റം; സെപ്റ്റംബറിൽ പിരിച്ചെടുത്തത് 2.04 ലക്ഷം കോടി രൂപ

Spread the News
രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻമുന്നേറ്റം; സെപ്റ്റംബറിൽ പിരിച്ചെടുത്തത് 2.04 ലക്ഷം കോടി രൂപ

രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻ വർധന. ചരക്കു-സേവന നികുതിയിനത്തിൽ 14.7% വർധനയോടെ 2.04 ലക്ഷം കോടി രൂപ  സെപ്റ്റംബറിൽ  പിരിച്ചെടുത്തെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. 2025 സെപ്റ്റംബറിൽ 1.77 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി പിരിവ്. കേന്ദ്ര ജിഎസ്ടിയായി (സിജിഎസ്ടി) 37,762 കോടി രൂപയും സംസ്ഥാന ജിഎസ്ടിയായി (എസ്ജിഎസ്ടി) 45,363 കോടിയുമാണ് കഴിഞ്ഞമാസം പിരിച്ചത്. സംയോജിത ജിഎസ്ടിയായി (ഐജിഎസ്ടി) 1.20 ലക്ഷം കോടി രൂപയും ലഭിച്ചു. ആഭ്യന്തര ഇടപാടുകളിൽ നിന്ന് 1.37 ലക്ഷം കോടി രൂപയും ഇറക്കുമതി ഉൽപന്നങ്ങളുടെ ജിഎസ്ടിയായി 65,525 കോടിയും കഴിഞ്ഞമാസം പിരിച്ചെടുത്തു. കഴിഞ്ഞമാസവും പിരിവ് മെച്ചപ്പെട്ടതോടെ നടപ്പുവർഷം ഏപ്രിൽ-സെപ്റ്റംബറിലെ ആകെ നികുതി സമാഹരണം 12.46 ലക്ഷം കോടി രൂപയിലെത്തി. മുൻ‌വർഷത്തെ സമാനകാലയളവിലെ 11.17 ലക്ഷം കോടിയേക്കാൾ 11.6% അധികമാണിത്.

മഹാരാഷ്ട്രയാണ് പതിവുപോലെ നികുതി സമാഹരണത്തിൽ‌ മുന്നിൽ; 15% വളർച്ചയോടെ 29,986 കോടി രൂപ. കർണാടക (13,884 കോടി), ഗുജറാത്ത് (12,222 കോടി) സംസ്ഥാനങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ഉത്തർപ്രദേശ് 18% വർധനയോടെ 8,882 കോടി രൂപ ജിഎസ്ടിയിനത്തിൽ സമാഹരിച്ചു. കേരളത്തിലും ജിഎസ്ടി പിരിവിൽ ശ്രദ്ധേയമായ മുന്നേറ്റമുണ്ട്. 11% വർധനയുമായി 3328 കോടി രൂപയുടെ ജിഎസ്ടിയാണ് സംസ്ഥാനം സമാഹരിച്ചത്. 2025 സെപ്റ്റംബറിൽ ഈ തുക 3010 കോടിയായിരുന്നു. കേരളത്തിന്റെ കഴിഞ്ഞമാസത്തെ സംസ്ഥാന ജിഎസ്ടിയും ഐജിഎസ്ടി വിഹിതവും ചേർത്തുള്ള പോസ്റ്റ് സെറ്റിൽമെന്റ് ജിഎസ്ടി വരുമാനം 3451 കോടി രൂപയാണ്. നടപ്പു സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ ഏപ്രിൽ-സെപ്റ്റംബർ കാലയളവിലെ പോസ്റ്റ് സെറ്റിൽമെന്റ് ജിഎസ്ടി തുക 19% ഉയർന്ന് 16,482 കോടി രൂപയിലുമെത്തി.

Leave a Reply

Your email address will not be published. Required fields are marked *