ഓഹരി ഉടമകളുടെ കീശ നിറച്ച്‌ പൊതുമേഖല കമ്പനികള്‍; കഴിഞ്ഞ സാമ്പത്തിക വർഷം നിക്ഷേപകർക്ക് നല്‍കിയ ലാഭവിഹിതം 1.43 ലക്ഷം കോടി രൂപ

ഓഹരി ഉടമകളുടെ കീശ നിറച്ച്‌ പൊതുമേഖല കമ്പനികള്‍; കഴിഞ്ഞ സാമ്പത്തിക വർഷം നിക്ഷേപകർക്ക് നല്‍കിയ ലാഭവിഹിതം 1.43 ലക്ഷം കോടി രൂപ

Spread the News
ഓഹരി ഉടമകളുടെ കീശ നിറച്ച്‌ പൊതുമേഖല കമ്പനികള്‍; കഴിഞ്ഞ സാമ്പത്തിക വർഷം നിക്ഷേപകർക്ക് നല്‍കിയ ലാഭവിഹിതം 1.43 ലക്ഷം കോടി രൂപ

കൊച്ചി: രാജ്യത്തെ സ്റ്റോക്ക് എക്‌സ്ചേഞ്ചുകളില്‍ ലിസ്‌റ്റ് ചെയ്ത 55 കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വർഷം ഓഹരി ഉടമകള്‍ക്ക് നല്‍കിയ ലാഭവിഹിതം 1.43 ലക്ഷം കോടി രൂപ കവിഞ്ഞു. ഇതില്‍ 89,501 കോടി രൂപയും മുൻനിര ഓഹരി ഉടമയായ കേന്ദ്ര സർക്കാരിനാണ് ലഭിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിലും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് സർക്കാരിന് 80,000 കോടി രൂപയിലധികം ലാഭവിഹിതമായി ലഭിച്ചു. നിലവിലെ വ്യവസ്ഥകളനുസരിച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍ അറ്റാദായത്തിന്റെ മുപ്പത് ശതമാനമോ അറ്റ ആസ്തിയുടെ നാല് ശതമാനമോ ലാഭവിഹിതമായി ഓഹരി ഉടമകള്‍ക്ക് നല്‍കണം. ഇതോടെ കേന്ദ്ര സർക്കാരിന്റെ പ്രധാന നികുതി ഇതര വരുമാന മാർഗമായി പൊതുമേഖല കമ്പനികളുടെ ലാഭവിഹിതം മാറി. കോള്‍ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ ലാഭവിഹിതം ഓഹരി ഉടമകള്‍ക്ക് കൈമാറിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 16,669 കോടി രൂപയുടെ ലാഭവിഹിതം കമ്പനി നല്‍കി. ഇതില്‍ 10, 310 കോടി രൂപ കേന്ദ്ര സർക്കാരിന് ലഭിച്ചു.

മൂന്ന് വർഷം സർക്കാരിന് ലഭിച്ചത് 2.5 ലക്ഷം കോടി
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി പൊതുമേഖല സ്ഥാപനങ്ങള്‍ കേന്ദ്ര സർക്കാരിലേക്ക് ലാഭവിഹിതമായി നല്‍കിയത് 2.5 ലക്ഷം കോടി രൂപയാണ്. ആറു വർഷമായി ബഡ്‌ജറ്റ് വിലയിരുത്തിയതിലും കൂടുതല്‍ തുക ഈയിനത്തില്‍ പൊതുമേഖല കമ്പനികളില്‍ നിന്ന് സർക്കാരിന് ലഭിച്ചു. 2025 സാമ്പത്തിക വർഷത്തില്‍ 83,496 കോടി രൂപയും 2024 സാമ്പത്തിക വർഷത്തില്‍ 82,451 കോടി രൂപയുമാണ് കമ്പനികള്‍ നല്‍കിയത്.

ലാഭ വിതരണത്തിലെ വമ്പൻമാർ
കമ്പനി : ലാഭവിഹിതം
കോള്‍ ഇന്ത്യ: 16,669 കോടി രൂപ
ഒ.എൻ.ജി.സി : 16,331 കോടി രൂപ
എസ്.ബി.ഐ : 16,015 കോടി രൂപ
എൻ.ടി.പി.സി : 8,727 കോടി രൂപ
പവർ ഗ്രിഡ് : 8,371 കോടി രൂപ
ബി.പി.സി.എല്‍ : 7,477 കോടി രൂപ
എല്‍.ഐ.സി : 6,325 കോടി രൂപ

Leave a Reply

Your email address will not be published. Required fields are marked *