ദുബായ് അന്താരാഷ്ട്ര ഷോയിൽ ശ്രദ്ധേയമായി സാബി ക്രിസ്റ്റിയുടെ ബ്ലാക്ക് ലേസ് ഈവനിങ് ഗൗൺ

ദുബായ് അന്താരാഷ്ട്ര ഷോയിൽ ശ്രദ്ധേയമായി സാബി ക്രിസ്റ്റിയുടെ ബ്ലാക്ക് ലേസ് ഈവനിങ് ഗൗൺ

Spread the News
ദുബായ് അന്താരാഷ്ട്ര ഷോയിൽ ശ്രദ്ധേയമായി സാബി ക്രിസ്റ്റിയുടെ ബ്ലാക്ക് ലേസ് ഈവനിങ് ഗൗൺ

കൊച്ചി: സാബി ക്രിസ്റ്റി എന്ന പേരിൽ ഫാഷൻ രംഗത്ത് അറിയപ്പെടുന്ന സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനറും സ്റ്റൈലിസ്റ്റുമായ അബ്ദുൽ സാബിത് രൂപകല്പന ചെയ്ത ബ്ലാക്ക് ലേസ് ഈവനിങ് ഗൗൺ ദുബായിലെ ഒരു ഹോട്ടലിൽ നടന്ന അന്താരാഷ്ട്ര കോസ്റ്റ്യൂം ഷോയിൽ അവതരിപ്പിച്ചു. സമകാലിക ഫാഷൻ ശൈലിയും ലേസ് വർക്കിന്റെ സൂക്ഷ്മതയും സമന്വയിപ്പിച്ചാണ് ഗൗൺ രൂപകല്പന ചെയ്തിരിക്കുന്നത്.

സാറ്റിൻ ഫിനിഷുള്ള ഫാബ്രിക്, മനോഹരമായ ലേസ് ഡീറ്റെയിലിങ്, ശരീരാകൃതിക്ക് ഇണങ്ങുന്ന ഫിറ്റഡ് സിലൗറ്റ്, ഫ്ലോർ ലെങ്ത് ഡിസൈൻ, നീളമുള്ള ലേസ് സ്ലീവുകൾ എന്നിവയാണ് വസ്ത്രത്തിന്റെ പ്രധാന സവിശേഷതകൾ. മികച്ച ഫിനിഷിങ്ങും സൂക്ഷ്മമായ ലേസ് വർക്കുകളും ഗൗണിന് ആകർഷകവും പ്രീമിയവുമായ ലുക്ക് നൽകുന്നു.

ഡിസൈൻ ആസൂത്രണം മുതൽ ഫാബ്രിക് തിരഞ്ഞെടുക്കൽ, നിർമാണം, ലേസ് ഡീറ്റെയിലിങ്, സ്റ്റിച്ചിങ്, ഫിനിഷിങ് തുടങ്ങിയ ഓരോ ഘട്ടങ്ങളിലും ശ്രദ്ധ നൽകി ഗൗൺ പൂർത്തിയാക്കാൻ 13 ദിവസങ്ങൾ വേണ്ടിവന്നതായി സാബി ക്രിസ്റ്റി പറഞ്ഞു. സമകാലിക ഫാഷൻ, ക്രിയാത്മകമായ കോസ്റ്റ്യൂം ഡിസൈൻ, എലഗന്റ് സ്റ്റൈലിങ് എന്നിവ ഒരുമിപ്പിച്ചാണ് സാബി ക്രിസ്റ്റി ഈ ഗൗൺ ഒരുക്കിയത്. അന്താരാഷ്ട്ര വേദിക്കായി ഒരുക്കിയ ഈ ഡിസൈനിലൂടെ തന്റെ കോസ്റ്റ്യൂം ഡിസൈനിങ് ശൈലിയും ഫാഷൻ കാഴ്ചപ്പാടും അവതരിപ്പിക്കുകയാണ് സാബി ക്രിസ്റ്റി.

Leave a Reply

Your email address will not be published. Required fields are marked *