വാറൻ ബഫറ്റ് ബെർക്‌‌ഷയർ ഹാത്ത്‌വേയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞു

വാറൻ ബഫറ്റ് ബെർക്‌‌ഷയർ ഹാത്ത്‌വേയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞു

Spread the News
വാറൻ ബഫറ്റ് ബെർക്‌‌ഷയർ ഹാത്ത്‌വേയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞു

ന്യൂയോർക്ക്: ലോക പ്രശസ്ത നിക്ഷേപകൻ വാറൻ ബഫറ്റ് ബെർക്‌‌ഷയർ ഹാത്ത്‌വേയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞു. ഒരു ലക്ഷം കോടി ഡോളറിലേറെ മൂല്യമുള്ള കമ്പനിയുടെ ചെയർമാൻ സ്ഥാനം ആറു പതിറ്റാണ്ടിലേറെ വഹിച്ചശേഷമാണ് 96കാരനായ ബഫറ്റിന്‍റെ പടിയിറക്കം. തീരുമാനം ഉടനടി പ്രാബല്യത്തിൽ വന്നു. 1970ലാണ് ബഫറ്റ് ബെർക്‌ഷയറിന്‍റെ ചെയർമാനായി സ്ഥാനമേറ്റത്. അദ്ദേഹം കമ്പനിയുടെ ‘ചെയർമാൻ എമരിറ്റസ്’ പദവി വഹിക്കുമെന്ന് കമ്പനി അറിയിച്ചു. ബഫറ്റ് ബെർക്‌ഷയറിന്‍റെ ഡയറക്ടർ ബോർഡിൽ തുടരും.

ബെർക്്ഷയർ ഹാത്ത്്വേയുടെ ദീർഘകാലത്തെ നേതൃമാറ്റ പദ്ധതിയുടെ ഭാഗമായി, 1993 മുതൽ കമ്പനി ഡയറക്ടറായ ബഫറ്റിന്‍റെ മകൻ ഹൊവാർഡ് ബഫറ്റിനെ പുതിയ ചെയർമാനായി ഡയറക്ടർ ബോർഡ് തെരഞ്ഞെടുത്തു. ഗ്രെഗ് ആബെൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും സൂസൻ ഡെക്കർ ലീഡ് ഇൻഡിപെൻഡന്‍റ് ഡയറക്ടറായും തുടരും. ആഗോള ഭക്ഷ്യസുരക്ഷയിലും സംഘർഷ പരിഹാരവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ‘ഹൊവാർഡ് ബഫറ്റ് ഫൗണ്ടേഷന്‍റെ’ നേതൃത്വം 1999 മുതൽ ഹൊവാർഡ് ബഫറ്റാണ് വഹിക്കുന്നത്. നിരവധി പൊതു-സ്വകാര്യ കമ്പനികളുടെ ബോർഡുകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, വേൾഡ് ഫുഡ് പ്രോഗ്രാമിന്‍റെ ’ഗുഡ്‌വിൽ അംബാസഡർ എഗെയ്ൻസ്റ്റ് ഹംഗർ’ ആയി ഒരു പതിറ്റാണ്ടോളവും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *