ഡിജിറ്റൽ പെയ്മന്റുകൾക്ക് എംഡിആർ നിരക്ക് ഈടാക്കാൻ ബില്ലുമായി ധനകാര്യ മന്ത്രാലയം

ഡിജിറ്റൽ പെയ്മന്റുകൾക്ക് എംഡിആർ നിരക്ക് ഈടാക്കാൻ ബില്ലുമായി ധനകാര്യ മന്ത്രാലയം

Spread the News
ഡിജിറ്റൽ പെയ്മന്റുകൾക്ക് എംഡിആർ നിരക്ക് ഈടാക്കാൻ ബില്ലുമായി ധനകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഡിജിറ്റൽ പെയ്മൻ്റുകൾക്ക് എംഡിആർ നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ബില്ലുമായി ധനകാര്യ മന്ത്രാലയം. മർച്ചന്റ് ഡിസ്കൗണ്ട് നിരക്കാണിത്.

ഉപഭോക്താക്കളിൽ നിന്ന് ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് ഒരു ബിസിനസ്സോ വ്യാപാരിയോ ബാങ്കുകൾക്കും പേയ്‌മെന്റ് പ്രോസസ്സർമാർക്കും നൽകുന്ന ഫീസാണിത്. ഓരോ ഇടപാടിന്റെയും നിശ്ചിത ശതമാനമാണ് എംഡിആർ നിരക്കായി ഈടാക്കുക.

പെയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിൽ ഭേദഗതി വരുന്നതോടെ ഭാവിയിൽ ഏതൊക്കെ ഡിജിറ്റൽ പെയ്‌മെന്റ് മോഡുകൾക്ക് ചാർജ് ഒഴിവാക്കണമെന്നും എംഡിആർ എന്തിനൊക്കെ ഈടാക്കണമെന്നുമൊക്കെ തീരുമാനിക്കാൻ സർക്കാരിനാകും. യുപിഐ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മോഡുകൾക്ക് പെയ്മൻ്റ് ഈടാക്കാൻ ആകും.

വൻകിട വ്യാപാരികളുമായി ഇടപാടുകാർ നടത്തുന്ന യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ അവതരിപ്പിക്കുന്നത് കേന്ദ്രം പരിഗണിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫീസ് 0.5 ശതമാനത്തിൽ താഴെയായിരിക്കും എന്നാണ് സൂചന.

2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കായിരിക്കും നിരക്ക് ബാധകമാവുക എന്ന് റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *