വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ വര്‍ദ്ധനവ്

വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ വര്‍ദ്ധനവ്

Spread the News
വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ വര്‍ദ്ധനവ്

മുംബൈ: ജൂലൈ 24 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 6.118 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 682.354 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു.

മുന്‍ ആഴ്ചയില്‍ മൊത്തം കരുതല്‍ ധനം 1.08 ബില്യണ്‍ ഡോളര്‍ കൂടി 676.237 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ 728.494 ബില്യണ്‍ ഡോളര്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയ കരുതല്‍ ശേഖരം, മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ രൂപയുടെ മൂല്യത്തകര്‍ച്ച കാരണം പിന്നീട് ഇടിഞ്ഞിരുന്നു.

കരുതല്‍ ശേഖരത്തിന്റെ മുഖ്യ ഘടകമായ വിദേശ കറന്‍സി ആസ്തികള്‍ 4.873 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 555.929 ബില്യണ്‍ ഡോളറിലെത്തി. യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര കറന്‍സികളുടെ മൂല്യത്തിലുണ്ടായ മാറ്റങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമേ, രാജ്യത്തിന്റെ സ്വര്‍ണ ശേഖരം 1.308 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 103.058 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

രാജ്യത്തേക്ക് കൂടുതല്‍ വിദേശനാണ്യ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും കഴിഞ്ഞ മാസം നിരവധി നിര്‍ണായക നടപടികള്‍ നടപ്പിലാക്കിയിരുന്നു.

ഇതുവഴി ഇതുവരെ രാജ്യത്തേക്ക് 32 ബില്യണ്‍ യുഎസ് ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് വിപണിയിലെ സമ്മര്‍ദ്ദം ലഘൂകരിക്കാനും ഇന്ത്യയുടെ സാമ്പത്തിക അടിത്തറ കൂടുതല്‍ ശക്തമാക്കാനും സഹായിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *