പതഞ്ജലിയുടെ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഐആര്‍ഡിഐ അനുമതി

പതഞ്ജലിയുടെ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഐആര്‍ഡിഐ അനുമതി

Spread the News
പതഞ്ജലിയുടെ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഐആര്‍ഡിഐ അനുമതി

ന്യൂഡല്‍ഹി: വ്യവസായിയും യോഗ പരിശീലകനുമായ ബാബ രാംദേവിന്റെ പതഞ്ജലിയുടെ ഇന്‍ഷുറന്‍സ് വരുന്നു. ധര്‍മപാല്‍ സത്യപാല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് സംരംഭം. മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിനെ ഏറ്റെടുത്താണ് പുതിയ സംരംഭത്തിന് പതഞ്ജലി തുടക്കം കുറിക്കുന്നത്. ഏറ്റെടുക്കലിനുള്ള അനുമതി ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡവലംപ്‌മെന്റ് അതോറിറ്റി നല്‍കി. 4500 കോടി രൂപ മുടക്കിയാവും ഏറ്റെടുക്കല്‍.

ബാബ രാംദേവിന്റെ ഫിനാന്‍ഷ്യല്‍ സര്‍വീസിലേക്കുള്ള എന്‍ട്രിയാവും ഏറ്റെടുക്കലിലൂടെ നടക്കുക. എംഎഫ്‌സിജി രംഗത്ത് പ്രവര്‍ത്തിക്കുന്ന പതഞ്ജലി ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ 73.6 ശതമാനം ഓഹരി ഏറ്റെടുക്കും. പാന്‍ മസാല നിര്‍മാതാക്കളായ ഡിഎസ് ഗ്രൂപ്പ് 24.5 ശതമാനം ഓഹരിയും ഏറ്റെടുക്കും. അദാര്‍ പൂനാവാലയുടെ ഉടമസ്ഥതയിലുള്ള സനോട്ടി പ്രോപ്പര്‍ട്ടീസില്‍ നിന്നും, സെലിക്ക ഡെവലപ്പേഴ്‌സ്, ജാഗ്വാര്‍ അഡൈ്വസറി സര്‍വീസസ് തുടങ്ങിയ വില്‍പനക്കാരായ ഓഹരി ഉടമകളില്‍ നിന്നുമാണ് ഈ ഓഹരികള്‍ ഏറ്റെടുക്കുന്നത്.ജൂലൈ 28നാണ് പതഞ്ജലിക്ക് ഐആര്‍ഡിഐയുടെ അനുമതി ലഭിക്കുന്നത്.

ഇന്‍ഷുറന്‍സ്‌മേഖലയില്‍ 2021-2025 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയില്‍ 22 ശതമാനം വളര്‍ച്ചയുണ്ടാക്കിയ കമ്പനിയാണ് മാഗ്മ.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാഗ്മ ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു. ഒരു കോടിയുടെ ലാഭത്തിലേക്കാണ് കമ്പനി എത്തിയത്. 2024 സാമ്പത്തികവര്‍ഷത്തില്‍ 141 കോടി നഷ്ടമുണ്ടാക്കിയ സ്ഥാനത്താണിത്.

ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ 71 ഓളം ഉല്‍പന്നങ്ങളാണ് കമ്പനിക്ക് കീഴിലുള്ളത്. ഒരുഘട്ടത്തില്‍ പാപ്പരത്ത നടപടിയെ വരെ സ്ഥാപനം അഭിമുഖീകരിച്ചിരുന്നു. അതേസമയം, തങ്ങളുടെ രണ്ട് ലക്ഷത്തോളം വരുന്ന റീടെയില്‍ കൗണ്ടറുകള്‍ വഴി ഗ്രാമീണ മേഖലയില്‍ വരെ ഇന്‍ഷൂറന്‍സ് ഉല്‍പന്നങ്ങള്‍ വില്‍ക്കാനാണ് പതഞ്ജലിയുടെ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *