കാലിബര്‍ മൈനിംഗ്‌ ആന്റ്‌ ലോജിസ്റ്റിക്‌സ്‌ ഐപിഒ ജൂലായ്‌ 17 മുതല്‍

കാലിബര്‍ മൈനിംഗ്‌ ആന്റ്‌ ലോജിസ്റ്റിക്‌സ്‌ ഐപിഒ ജൂലായ്‌ 17 മുതല്‍

Spread the News
കാലിബര്‍ മൈനിംഗ്‌ ആന്റ്‌ ലോജിസ്റ്റിക്‌സ്‌ ഐപിഒ ജൂലായ്‌ 17 മുതല്‍

കാലിബര്‍ മൈനിംഗ്‌ ആന്റ്‌ ലോജിസ്റ്റിക്‌സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂലായ്‌ 17ന്‌ ആരംഭിക്കും. ജൂലായ്‌ 21 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 402-424 രൂപയാണ്‌ ഇഷ്യു വില. 35 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജൂലായ്‌ 22ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും.

ജൂലായ്‌ 24ന്‌ ഓഹരികള്‍ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും. ഐപിഒ വഴി 450 കോടി രൂപയാണ്‌ കാലിബര്‍ മൈനിംഗ്‌ ആന്റ്‌ ലോജിസ്റ്റിക്‌സ്‌ സമാഹരിക്കുന്നത്‌. 400 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 50 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ഒഎഫ്‌എസ്‌ വഴി പ്രൊമോട്ടര്‍മാരാണ്‌ കൈവശമുള്ള ഓഹരികള്‍ വില്‍ക്കുന്നത്‌. ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 208 കോടി രൂപ കടം തിരിച്ചടക്കുന്നതിനും 167 കോടി രൂപ വാണിജ്യ ആവശ്യത്തിനുള്ള വാഹനങ്ങളും യന്ത്രങ്ങളും വാങ്ങുന്നതിനും ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *