മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിൻ സമയം പുനഃക്രമീകരിച്ച് റെയിൽവേ
കോഴിക്കോട്: മൺസൂൺ ടൈംടേബിൾ പ്രകാരം കൊങ്കൺ റെയിൽ പാത വഴിയുള്ള ട്രെയിൻ സമയങ്ങളിൽ മാറ്റം. ജൂൺ 10 മുതൽ നോൺ മൺസൂൺ ടൈംടേബിൾ അവസാനിക്കുന്ന ഒക്ടോബർ 31 വരെയുള്ള ട്രെയിൻ സർവീസുകളിലാണ് റെയിൽവേ സമയമാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. മംഗളാദ്വീപ് എക്സ്പ്രസ് ഉൾപ്പെടെ 37 സർവീസുകളാണ് റെയിൽവേ പുനഃക്രമീകരിച്ചിട്ടുള്ളത്.
ട്രെയിൻ, പുറപ്പെടുന്ന സമയം
- എറണാകുളം – പുണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22149) : 02.15
- എറണാകുളം – ഹസ്റത്ത് നിസാമുദ്ധീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22655) : 02.15
- മഡ്ഗാവ് – മംഗളൂരു സെൻട്രൽ മെമു എക്സ്പ്രസ് (10107) : 04.40
- കൊച്ചുവേളി – അമൃതസർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12483) : 04.50
- തിരുനെൽവേലി – ഹാപ്പ എക്സ്പ്രസ് (19577) : 05.15
- തിരുനെൽവേലി – ഗാന്ധിധാം ബിജി ഹംസഫർ എക്സ്പ്രസ് (20923) : 05.15
- കൊച്ചുവേളി – ലോക്മാന്യ തിലക് ടെർമിനസ് ഗരീബ് രഥ് എക്സ്പ്രസ് (12202) : 07.45
- കൊച്ചുവേളി – ഇൻഡോർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (20931) : 09.10
- കൊച്ചുവേളി – പോർബന്ദർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (20909) : 09.10
- എറണാകുളം – ഹസ്റത്ത് നിസാമുദ്ധീൻ മംഗളദ്വീപ് എക്സ്പ്രസ് (12617) : 10.30
- മംഗളൂരു – ലോക്മാന്യ തിലക് ടെർമിനസ് മത്സ്യഗന്ധ എക്സ്പ്രസ് (12620) : 12.45
- എറണാകുളം – മഡ്ഗാവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (10216) : 13.25
- കോയമ്പത്തൂർ – ഹിസാർ എസി എക്സ്പ്രസ് (22476) : 13.30
- തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് (12431) : 14.40
- മഡ്ഗാവ് – മംഗളൂരു സെൻട്രൽ സ്പെഷ്യൽ (06601) : 15.00
- മംഗളൂരു ജങ്ഷൻ – മുംബൈ സിഎസ്ടി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12134) : 16.35
- മഡ്ഗാവ് – മംഗളൂരു സെൻട്രൽ വന്ദേ ഭാരത് (20645) : 17.35
- എറണാകുളം – അജ്മീർ മരുസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12977) : 18.50
- മഡ്ഗാവ് – എറണാകുളം എക്സ്പ്രസ് (10215) : 21.00
- തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22653) : 22.00 (വെള്ളി)
വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രെയിനിന്റെ വേഗതയും റെയിൽവേ കുറച്ചിട്ടുണ്ട്. നിലവിൽ വേഗത 110-120 കി.മീ. ആണ്. മൺസൂൺ വേഗത 40-75 കിലോമീറ്ററായി മാറും.




