ബംഗളൂരു: ബംഗളൂരു-മൈസൂരു ഹൈവേ സർവിസ് റോഡിലെ കുമ്പളകോടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. എടവണ്ണ മുണ്ടെങ്ങര മാലങ്ങാട് സ്വദേശി തനിയാടൻ വീട്ടിൽ അബ്ദുൽ റസാക്കിന്‍റെ മകൻ ടി. റിൻഷിദ്(26) ആണ് മരിച്ചത്.
ശനിയാഴ്ച അർധരാത്രിയായിരുന്നു അപകടം. ആറു വർഷമായി ബംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് മാസം മുമ്പായിരുന്നു റിൻഷിദിന്‍റെ വിവാഹം. സെന്‍റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ആൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു പ്രവർത്തകരുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ സെന്‍ററിൽ അന്ത്യകർമങ്ങൾ നടത്തി. തുടർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: സാജിന. ഭാര്യ: ഹാദിയ. സഹോദരങ്ങള്‍: ടി. ഫിൻഷിദ്, സനതിൽ സിദാൻ, സിനാൻ, ജസ്‌വിൻ മഹസിൻ.

