ശ്രീറാം ഫിനാന്‍സ് ലിമിറ്റഡിന് 76 ദശലക്ഷം ഡോളറിന്‍റെ ധനസഹായം

ശ്രീറാം ഫിനാന്‍സ് ലിമിറ്റഡിന് 76 ദശലക്ഷം ഡോളറിന്‍റെ ധനസഹായം

Spread the News
ശ്രീറാം ഫിനാന്‍സ് ലിമിറ്റഡിന് 76 ദശലക്ഷം ഡോളറിന്‍റെ ധനസഹായം

കൊച്ചി: വികസിത വിപണികളിലെ സ്വകാര്യ സംരംഭങ്ങള്‍ക്ക് കഴിഞ്ഞ 60ലേറെ വര്‍ഷങ്ങളായി സാമ്പത്തിക സഹായവും ഉപദേശങ്ങളും നല്‍കി വരുന്ന ഡിഇജിയും വെല്‍ത്ത് മാനേജുമെന്‍റിലെ ആഗോള മുന്‍നിരക്കാരും അമേരിക്കയിലെ മികച്ച പേഴ്സണല്‍ ബാങ്കായ സിറ്റിയും മുന്‍നിര എന്‍ബിഎഫ്സി ആയ ശ്രീറാം ഫിനാന്‍സിന് 76 ദശലക്ഷം ഡോളറിന്‍റെ സംയുക്ത സാമ്പത്തിക പാക്കേജ് ലഭ്യമാക്കും.

എല്ലാവരേയും സാമ്പത്തിക സേവനങ്ങളില്‍ ഉള്‍പ്പെടുത്തല്‍, ഗ്രാമവികസനം, കാലാവസ്ഥയുമായി ബന്ധപ്പെട്ട മൊബിലിറ്റി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ സംയുക്ത വായ്പാ പദ്ധതിയുടെ ഭാഗമായി ഡിഇജി 40 ദശലക്ഷം യൂറോയും സിറ്റി 260 കോടി രൂപയുമാകും ലഭ്യമാക്കുക. മുന്‍ഗണനാ മേഖലകളിലെ കമ്പനിയുടെ നവീനമായ വായ്പാ പദ്ധതികള്‍ വഴി ഇന്ത്യയിലെ കുറഞ്ഞ അളവില്‍ മാത്രം സേവനം ലഭ്യമായ മേഖലകളിലെ പ്രവര്‍ത്തങ്ങള്‍ ശക്തമാക്കാന്‍ ഇതു പിന്തുണയേകും.

ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭ മേഖലയിലും വൈദ്യുത വാഹന വായ്പാ മേഖലയിലും വനിതാ സംരഭകരുടെ മേഖലയിലും സേവനങ്ങള്‍ ലഭ്യമാക്കുകയും കുറഞ്ഞ തോതില്‍ മാത്രം സാമ്പത്തിക സേവനങ്ങള്‍ ലഭ്യമായ മേഖലകളില്‍ ഔപചാരിക സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നതിന് ഡിഇജിയുടെ വായ്പ പിന്തുണ നല്‍കും. ചെറുകിട കര്‍ഷകര്‍ക്ക് സിറ്റിയുടെ വായ്പകളും പിന്തുണ നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *