, ,

കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കുതിപ്പ്; പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ വൻ വർധന

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സാങ്കേതിക കോഴ്സുകൾക്ക് വലിയ സ്വീകാര്യതയേറുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവിധ സർവ്വകലാശാലകളിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് ചേരുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ ശൃംഖലയിലുള്ള വിദ്യാർഥികളുടെ വർധിച്ചുവരുന്ന ആത്മവിശ്വാസമാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. എഞ്ചിനീയറിംഗ് അനുബന്ധ കോഴ്സുകളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സീറ്റുകളുള്ള എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയിലാണ് ഈ മാറ്റം ഏറ്റവും പ്രകടമായിരിക്കുന്നത്. സർവകലാശാലയിലെ മൊത്തം പ്രവേശനം 2021-22…

കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കുതിപ്പ്; പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ വൻ വർധന
കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കുതിപ്പ്; പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ വൻ വർധന

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സാങ്കേതിക കോഴ്സുകൾക്ക് വലിയ സ്വീകാര്യതയേറുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവിധ സർവ്വകലാശാലകളിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് ചേരുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ ശൃംഖലയിലുള്ള വിദ്യാർഥികളുടെ വർധിച്ചുവരുന്ന ആത്മവിശ്വാസമാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.

എഞ്ചിനീയറിംഗ് അനുബന്ധ കോഴ്സുകളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സീറ്റുകളുള്ള എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയിലാണ് ഈ മാറ്റം ഏറ്റവും പ്രകടമായിരിക്കുന്നത്. സർവകലാശാലയിലെ മൊത്തം പ്രവേശനം 2021-22 കാലയളവിലെ 55 ശതമാനത്തിൽ നിന്നും 2025-26 ആയപ്പോഴേക്കും 72 ശതമാനമായി ഉയർന്നു.

കണക്കുകൾ പ്രകാരം ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള ആകെ പ്രവേശനം 30,907-ൽ നിന്നും 49,110 ആയി വർധിച്ചിട്ടുണ്ട്. അംഗീകൃത സീറ്റുകളുടെ എണ്ണം 67,974 ആയി വർധിപ്പിച്ചിട്ടും ഒഴിവ് വരുന്ന സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി എന്നത് ശ്രദ്ധേയമാണ്. വിദ്യാർഥികൾക്കിടയിൽ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തോടുള്ള താല്പര്യം ഇക്കാലയളവിലും തുടരുന്നു.

സംസ്ഥാനത്തെ മറ്റ് പ്രമുഖ സർവ്വകലാശാലകളിലും സമാനമായ രീതിയിൽ പ്രവേശന നിരക്ക് ഉയർന്നിട്ടുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ എഞ്ചിനീയറിംഗ് പ്രവേശനം 1,530-ൽ നിന്നും 1,656 ആയി വർധിച്ചു. കാലിക്കറ്റ് സർവ്വകലാശാലയിൽ ഇത് 218-ൽ നിന്ന് 263 ആയും കേരള സർവ്വകലാശാലയിൽ 221 ആയും രേഖപ്പെടുത്തിയിട്ടുണ്ട്.

കോർ എഞ്ചിനീയറിംഗ് വിഷയങ്ങൾക്ക് പുറമെ ഡിപ്ലോമ, പോളിടെക്നിക് മേഖലകളിലും ഈ വളർച്ച ദൃശ്യമാണ്. പോളിടെക്നിക് സ്ഥാപനങ്ങളിലെ ആകെ പ്രവേശനം 30,780-ൽ നിന്നും 34,783 ആയി ഉയർന്നു. റെഗുലർ ഡിപ്ലോമ സീറ്റുകളിലും ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിലും വലിയ തോതിലുള്ള വർധനവുണ്ടായിട്ടുണ്ട്.

ബി ആർക്ക്, ബിഎച്ച്എംസിടി, ബി ഡിസൈൻ തുടങ്ങിയ കോഴ്സുകളിലും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് മികച്ച പ്രവേശനമാണ് ലഭിക്കുന്നത്. ഇതിൽ ബിസിഎ കോഴ്സുകൾക്ക് ചേരുന്നവരുടെ എണ്ണം 347-ൽ നിന്ന് 744 ആയി ഇരട്ടിയിലധികം വർധിച്ചു. ബിബിഎ കോഴ്സുകളിലും വലിയ തോതിലുള്ള വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവന്ന കരിക്കുലം പരിഷ്കാരങ്ങളാണ് ഈ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ഘടകം. വ്യവസായ ലോകത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനായി പ്രോജക്ട് അധിഷ്ഠിത പഠനം, ഒരു വർഷം വരെ നീളുന്ന ഇന്റേൺഷിപ്പുകൾ, നാസ്കോമുമായി (NASSCOM) ചേർന്നുള്ള നൈപുണ്യ വികസന മോഡ്യൂളുകൾ എന്നിവ പുതുക്കിയ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്യാമ്പസുകളിൽ 500-ലധികം ടെക്നോളജി ബിസിനസ് ഇൻകുബേറ്ററുകൾ സ്ഥാപിച്ചതും ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം വഴി തൊഴിലന്വേഷകർക്ക് കൃത്യമായ പരിശീലനവും മാർഗ്ഗനിർദ്ദേശവും നൽകുന്നതും ഈ മേഖലയിലെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports