ലോക്ഡൗണിനു ശേഷം ജോലിക്ക് തിരികെ എത്തുന്ന താഴ്ന്ന വരുമാനക്കാര്‍ക്ക് 75 രൂപയുടെ വോയ്‌സ്, ഡാറ്റാ ആനുകൂല്യങ്ങളുമായി വി

ലോക്ഡൗണിനു ശേഷം ജോലിക്ക് തിരികെ എത്തുന്ന താഴ്ന്ന വരുമാനക്കാര്‍ക്ക് 75 രൂപയുടെ വോയ്‌സ്, ഡാറ്റാ ആനുകൂല്യങ്ങളുമായി വി

Spread the News

കൊച്ചി: സംസ്ഥാനങ്ങളില്‍ ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് നീക്കങ്ങള്‍ ആരംഭിച്ചതോടെ  ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളി സമൂഹം തങ്ങളുടെ നാടുകളില്‍ നിന്നു തൊഴില്‍ സ്ഥലങ്ങളിലേക്കുള്ള മടക്ക യാത്രയും ആരംഭിച്ചു. ലോക്ഡൗണ്‍ കാലത്ത് പ്രീ പെയ്ഡ് ടെലികോം ഉപയോക്താക്കളില്‍ ഒരു വിഭാഗത്തിന് നിരവധി കാരണങ്ങളാല്‍ റീചാര്‍ജ് ചെയ്യുക അസാധ്യമായിരുന്നു.ഇങ്ങനെയുളള താഴ്ന്ന വരുമാന വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കളെ വീണ്ടും കണക്ട് ചെയ്യുന്നതിനായി ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാവായ വി, 50 വി ടു വി കോളിങ് മിനിറ്റുകളും 50എംബി ഡാറ്റയും ലഭ്യമാക്കും.  15 ദിവസത്തെ കാലാവധിയോടെയാണ് ഈ സൗജന്യ ആനുകൂല്യം നല്‍കുന്നത്. ഇതിനു ശേഷം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പര്യമുള്ള തുകയുടെ റീചാര്‍ജും നടത്താം.

താഴെ പറയുന്ന ഏതെങ്കിലും രീതി ഉപയോഗിച്ച്  വി ഉപഭോക്താക്കള്‍ക്ക് അണ്‍ലോക് 2.0 നുള്ള തങ്ങളുടെ അര്‍ഹത പരിശോധിക്കാം

– ടോള്‍ ഫ്രീ ഐവിആര്‍ 121153/വി നമ്പറില്‍ നിന്നുള്ള *444*75# എന്ന യുഎസ്എസ്ഡി കോഡ്

– വി നമ്പര്‍ ഇന്‍ബോക്‌സില്‍ ലഭിക്കുന്ന എസ്എംഎസിലുള്ള നീക്കങ്ങള്‍ പിന്തുടരുക

-അടുത്തുള്ള വി റീട്ടെയിലറെ സമീപിക്കുക. നിങ്ങളുടെ അര്‍ഹത പരിശോധിക്കുന്നതിനും ഓഫര്‍ ആക്ടിവേറ്റു ചെയ്യുന്നതിനും അവിടെ നിന്നു നിങ്ങള്‍ക്കു സഹായം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *