കൊച്ചിയില്‍ ആഗോള ഗ്രാഫീൻ സമ്മേളനം

കൊച്ചിയില്‍ ആഗോള ഗ്രാഫീൻ സമ്മേളനം

Spread the News
കൊച്ചിയില്‍ ആഗോള ഗ്രാഫീൻ സമ്മേളനം

കൊച്ചി: ഗ്രാഫീനും ദ്വിമാന (2 ഡി) വസ്തുക്കളും ഉപയോഗിക്കുന്ന പുതിയ കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവുമായ ‘ഗ്രാഫിൻ ഇന്ത്യ 2026’ മാർച്ച്‌ ഒമ്പത് മുതല്‍ 12 വരെ ലെ മെറിഡിയൻ കണ്‍വൻഷൻ സെന്ററില്‍ നടക്കും.

രാജ്യത്തെ ഗ്രാഫീൻ ഗവേഷണരംഗത്ത് മുൻനിരയിലെത്തിക്കുകയെന്ന ലക്ഷ്യേത്തോടെ കേന്ദ്ര ഇലക്‌ട്രോണിക്‌സ്‌ ഐ.ടി മന്ത്രാലയത്തിലെ സെന്റർ ഫോർ മെറ്റീരിയല്‍സ് ഫോർ ഇലക്‌ട്രോണിക്‌സ് ടെക്‌നോളജിയാണ് (സിമെറ്റ് ) സമ്മേളനം സംഘടിപ്പിക്കുന്നത്. സ്‌പെയിനിലെ ഫാന്റം ഫൗണ്ടേഷനും യു.കെയിലെ മാഞ്ചസ്റ്റർ സർവകലാശാലയുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

ദ്വിമാന വസ്തുക്കള്‍ ഇലക്‌ട്രോണിക്‌സ്, ബാറ്ററി, മെഡിക്കല്‍ ഉപകരണങ്ങള്‍, ജലശുദ്ധീകരണ ഫില്‍റ്റർ, സ്മാർട്ട് കോട്ടിംഗ് എന്നിവയില്‍ വിപ്ലവകരമായ സാദ്ധ്യതകള്‍ ഗ്രാഫീൻ തുറക്കുന്നതായി സിമെറ്റ് ഡയറക്ടർ ജനറല്‍ ഡോ. ആർ. രതീഷ് അറിയിച്ചു.

ഗ്രാഫീൻ ഗവേഷണത്തില്‍ നോബല്‍ സമ്മാനം നേടിയ പ്രൊഫ. കോസ്ത്യ നോവോസെലോവ്, പ്രൊഫ. പുലിക്കല്‍ അജയൻ, കേംബ്രിജ് സർവകലാശാലയിലെ പ്രൊഫ. ആൻഡ്രിയ ഫെറാരി എന്നിവർ പ്രഭാഷണം നടത്തുമെന്ന് സിമെറ്റ് തൃശൂർ സെന്റർ മേധാവി ഡോ. വൈ. പുരുഷോത്തം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *