പ്രോമാക്സ് ഇന്ത്യ റീജിയണൽ അവാർഡിൻ്റെ തിളക്കത്തിൽ സീ കേരളം

പ്രോമാക്സ് ഇന്ത്യ റീജിയണൽ അവാർഡിൻ്റെ തിളക്കത്തിൽ സീ കേരളം

Spread the News

കൊച്ചി: മലയാളീ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളത്തിൻ്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു പൊൻതൂവൽ കൂടി. പ്രോമാക്സ് ഇന്ത്യ റീജിയണൽ അവാർഡിൻ്റെ വിവിധ വിഭാഗങ്ങളിൽ മൂന്നു  ഗോൾഡ് അവാർഡും  ഒരു  സിൽവർ അവാർഡുമടക്കം ഏറെ പ്രശംസയർഹിക്കുന്ന  നേട്ടമാണ് സീ കേരളം സ്വന്തമാക്കിയിരിക്കുന്നത് . ഇന്ത്യയിലെ ഏറ്റവും മികവ് തെളിയിക്കുന്ന ചാനലുകൾക്ക് നൽകുന്ന പുരസ്കാരങ്ങളിലൊന്നാണ് പ്രോമാക്സ് ഇന്ത്യ റീജിയണൽ അവാർഡുകൾ.  ഓൺ-എയർ പ്രമോഷൻ, ബ്രാൻഡിംഗ്, പരസ്യങ്ങൾ എന്നിവയിലെ മികവ് പ്രോമാക്സ് അവാർഡുകൾ അംഗീകരിക്കുന്നു

സ്ത്രീകൾക്ക് യഥാർത്ഥ തുല്യത കൈവരിക്കണമെങ്കിൽ ‘മാറ്റം’ വീടുകളിൽ നിന്ന് തന്നെ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെ   എടുത്തുകാണിച്ച  സീ കേരളം ചാനലിലെ വനിതാദിന  ക്യാമ്പയിൻ മികച്ച ബ്രാൻഡ് ഇമേജ്, മികച്ച ക്യാമ്പയിൻ പ്രമേയം എന്നീ വിഭാഗങ്ങളിൽ ഗോൾഡ് അവാർഡും, ഏറ്റവും മികച്ച മാർക്കറ്റിംഗ് സംരംഭ വിഭാഗത്തിൽ സിൽവറും കരസ്ഥമാക്കി. കൂടാതെ സ്വാതന്ത്ര്യദിനത്തിൽ അവതരിപ്പിച്ച ചാനൽ പ്രോമോക്ക് മികച്ച  ചിൽഡ്രൻ പ്രോമോവിഭാഗത്തിൽ ഗോൾഡ് അവാർഡും സ്വന്തമായി.

Leave a Reply

Your email address will not be published. Required fields are marked *