, ,

വാഴക്കുളം അഗ്രോ & ഫ്രൂട്ട് പ്രോസസിംഗ് കമ്പനി പുനരുദ്ധാരണത്തിലേക്ക്

₹2 കോടി അടിയന്തിര സഹായം അനുവദിച്ചു തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തനത് പഴവർഗ്ഗ ഉൽപ്പന്നങ്ങൾക്ക് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധനവ് നടത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിച്ചുവരുന്ന വാഴക്കുളം അഗ്രോ & ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയുടെ പുനരുദ്ധാരണത്തിന് വഴിയൊരുങ്ങി. സ്ഥാപനത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തിരമായി ₹2 കോടി രൂപ അനുവദിച്ചു. യന്ത്രസംവിധാനങ്ങൾ തകരാറിലായതിനെ തുടർന്ന് പഴവർഗ്ഗ സംസ്കരണത്തിനും പൾപ്പ് ഉൽപ്പാദനത്തിനുമായി ഉപയോഗിച്ചിരുന്ന പ്ലാന്റും, പൾപ്പിൽ നിന്നുള്ള ജ്യൂസ് നിർമ്മിക്കുന്ന ടെട്രാ പാക്ക് പ്ലാന്റും പ്രവർത്തനരഹിതമായിരുന്നു. ഇതോടെ ഉൽപ്പാദനം…

വാഴക്കുളം അഗ്രോ & ഫ്രൂട്ട് പ്രോസസിംഗ് കമ്പനി പുനരുദ്ധാരണത്തിലേക്ക്
വാഴക്കുളം അഗ്രോ & ഫ്രൂട്ട് പ്രോസസിംഗ് കമ്പനി പുനരുദ്ധാരണത്തിലേക്ക്
  • ₹2 കോടി അടിയന്തിര സഹായം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തനത് പഴവർഗ്ഗ ഉൽപ്പന്നങ്ങൾക്ക് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധനവ് നടത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിച്ചുവരുന്ന വാഴക്കുളം അഗ്രോ & ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയുടെ പുനരുദ്ധാരണത്തിന് വഴിയൊരുങ്ങി.

സ്ഥാപനത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തിരമായി ₹2 കോടി രൂപ അനുവദിച്ചു.

യന്ത്രസംവിധാനങ്ങൾ തകരാറിലായതിനെ തുടർന്ന് പഴവർഗ്ഗ സംസ്കരണത്തിനും പൾപ്പ് ഉൽപ്പാദനത്തിനുമായി ഉപയോഗിച്ചിരുന്ന പ്ലാന്റും, പൾപ്പിൽ നിന്നുള്ള ജ്യൂസ് നിർമ്മിക്കുന്ന ടെട്രാ പാക്ക് പ്ലാന്റും പ്രവർത്തനരഹിതമായിരുന്നു.

ഇതോടെ ഉൽപ്പാദനം നിലച്ചു, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. പോളി എതിലിൻ (PET) ബോട്ടിൽ യൂണിറ്റും കാൻഡി/ജാം യൂണിറ്റുകളും സാങ്കേതികമായി പ്രവർത്തനക്ഷമമായിരുന്നുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഇവയും നിലച്ചിരുന്നു. ജീവനക്കാർക്കും തൊഴിലാളികൾക്കും ശമ്പളവും വേതനവും നൽകുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു.

ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ അടിയന്തിര ഇടപെടൽ നടത്തി ₹2 കോടി രൂപയുടെ സഹായം അനുവദിച്ചത്. ഇതിലൂടെ സാമ്പത്തിക പ്രതിസന്ധി മറികടന്ന് സ്ഥാപനത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാനും ഉൽപ്പാദനം ഉടൻ ആരംഭിക്കാനും കഴിയും.

വാഴക്കുളം അഗ്രോ & ഫ്രൂട്ട് പ്രോസസിംഗ് കമ്പനി വീണ്ടും സജീവമാകുന്നത് സംസ്ഥാനത്തെ പഴവർഗ്ഗ കർഷകർക്ക് സ്ഥിരമായ വിപണി ഉറപ്പാക്കുന്നതിനും, മൂല്യവർധന അധിഷ്ഠിത കാർഷിക വ്യവസായങ്ങൾക്ക് പുതുജീവൻ നൽകുന്നതിനും നിർണായകമായ ചുവടുവെയ്പ്പായിരിക്കും.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports