കേരള സ്റ്റോറിയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി
കൊച്ചി: കേരളത്തെ കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന വിവാദ സിനിമ ‘കേരള സ്റ്റോറി 2’ നെതിരെ ഹൈകോടതിയില്‍ ഹരജി. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹരജി. ഹരജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സിനിമയുടെ നിർമാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സും നോട്ടീസില്‍ മറുപടി നല്‍കണം.
കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹരജി നല്‍കിയത്. ഹരജി ഹൈകോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. കേരളത്തിൽ നിന്നുള്ള യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതും വിസമ്മതിക്കുന്നതുമായ ദൃശ്യങ്ങളടങ്ങിയ ട്രെയിലർ പുറത്തിറങ്ങിയ ശേഷം സിനിമക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിരുന്നു. ട്രെയിലറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.




