കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് രാത്രി 11 മണി വരെ, പുതുക്കിയ സമയം നാളെ മുതൽ

കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് രാത്രി 11 മണി വരെ, പുതുക്കിയ സമയം നാളെ മുതൽ

Spread the News

കൊച്ചി: ട്രെയിന്‍ സര്‍വീസ് രാത്രി 11 മണി വരെ ദീര്‍ഘിപ്പിച്ച് കൊച്ചി മെട്രോ. നാളെ മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. മെട്രോ സർവീസ് തൃപ്പൂണിത്തുറ ടെര്‍മിനലിലേക്ക് നീട്ടിയത് മുതല്‍ യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ വർധനവുണ്ടായിട്ടുണ്ട്. യാത്രാക്കാരുടെ ആവശ്യം പരിഗണിച്ചാണ് സമയമാറ്റം. തൃപ്പൂണിത്തുറയില്‍ ട്രെയിനില്‍ വന്നിറങ്ങി ടൗണിലേക്ക് മെട്രോയിൽ എത്തുന്നവരുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധനവുണ്ടെന്നാണ് കണക്ക്. ഇതോടെയാണ് രാത്രി 11 മണി വരെ മെട്രോ സർവീസ് നീട്ടാൻ തീരുമാനിച്ചത്.

ആലുവ, തൃപ്പൂണിത്തുറ എന്നീ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് 11 മണിക്ക് അവസാന സര്‍വീസ് പുറപ്പെടുന്ന തരത്തിലാണ് പുതിയ സമയക്രമം.ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സര്‍വീസുകളും നടത്തും. പ്രത്യേക സര്‍വീസുകള്‍ ശിവരാത്രി ദിവസമായ 15നും 16നും പ്രത്യേക സർവീസുകൾ ഉണ്ടാകും.

ഫെബ്രുവരി 15 ഞായറാഴ്ച ശിവരാത്രി ദിവസം തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11:30നായിരിക്കും. ഫെബ്രുവരി 16ന് ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ നാല് മണിക്ക് സര്‍വീസ് ആരംഭിക്കും. രാവിലെ ആറ് മണിവരെ 30 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ഉണ്ടായിരിക്കും. തുടര്‍ന്ന് ട്രെയിനുകള്‍ പതിവ് ടൈംടേബിള്‍ പ്രകാരം സര്‍വീസ് നടത്തുമെന്നും കൊച്ചി മെട്രോ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *