വാട്സാപ്പിനും മെറ്റയ്ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വാട്സാപ്പിനും മെറ്റയ്ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

Spread the News
വാട്സാപ്പിനും മെറ്റയ്ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യം വിട്ടു പോകാൻ മെസേജിങ് ആപ്പായ വാട്സാപ്പിനും മാതൃകമ്പനിയായ മെറ്റയ്ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഇന്ത്യൻ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അവരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

“നിങ്ങൾക്ക് ഞങ്ങളുടെ ഭരണഘടന പാലിക്കാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യ വിടുക. പൗരന്മാരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല. – കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

വാട്സാപ്പിന്റെ 2021ലെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതി വിദേശ കമ്പനിയെ ശാസിച്ചത്. ഉപയോക്താക്കളുടെ ഡേറ്റ മെറ്റയുമായി പങ്കിടുന്നതിനെതിരെ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ 213 കോടി രൂപ പിഴ ശിക്ഷ വിധിച്ചിരുന്നു.

ഇതിനെ ചോദ്യം ചെയ്ത് മെറ്റയും വാട്സാപ്പും നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി കമ്പനികളെ രൂക്ഷമായി വിമർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *