, ,

എയർ ഇന്ത്യ പുതിയ സിഇഒയെ തിരയുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: കംപ്ബെൽ വിൽസണിനു പകരം എയർ ഇന്ത്യ പുതിയ സിഇഒയെ തിരയുന്നതായി റിപ്പോർട്ട്. 2027 ജൂൺ വരെയാണ് വിൽസണിന്റെ സേവനകാലാവധി. ബ്രിട്ടനിലെയും യുഎസിലെയും 2 പ്രമുഖ വിമാനക്കമ്പനികളുടെ സിഇഒമാരുമായി ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ ചർച്ച നടത്തിയതായാണ് വിവരം. പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിലെ വേഗക്കുറവും പുരോഗതിയില്ലായ്മയും ടാറ്റ ഗ്രൂപ്പിന് അതൃപ്തിയുണ്ടാക്കിയെന്നാണ് സൂചന. എയർ ഇന്ത്യയ്ക്കു പുറമേ എയർ ഇന്ത്യ എക്സ്പ്രസിന്റെ നേതൃനിരയിൽ 2027ൽ മാറ്റങ്ങളുണ്ടാകുമെന്നാണ് വിവരം. നിലവിലെ സിഇഒ ആലോക് സിങ്ങിന്റെ സേവനകാലാവധിയും അടുത്ത വർഷം അവസാനിക്കും. 2027നു…

എയർ ഇന്ത്യ പുതിയ സിഇഒയെ തിരയുന്നതായി റിപ്പോർട്ട്
എയർ ഇന്ത്യ പുതിയ സിഇഒയെ തിരയുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: കംപ്ബെൽ വിൽസണിനു പകരം എയർ ഇന്ത്യ പുതിയ സിഇഒയെ തിരയുന്നതായി റിപ്പോർട്ട്. 2027 ജൂൺ വരെയാണ് വിൽസണിന്റെ സേവനകാലാവധി. ബ്രിട്ടനിലെയും യുഎസിലെയും 2 പ്രമുഖ വിമാനക്കമ്പനികളുടെ സിഇഒമാരുമായി ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ ചർച്ച നടത്തിയതായാണ് വിവരം.

പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിലെ വേഗക്കുറവും പുരോഗതിയില്ലായ്മയും ടാറ്റ ഗ്രൂപ്പിന് അതൃപ്തിയുണ്ടാക്കിയെന്നാണ് സൂചന. എയർ ഇന്ത്യയ്ക്കു പുറമേ എയർ ഇന്ത്യ എക്സ്പ്രസിന്റെ നേതൃനിരയിൽ 2027ൽ മാറ്റങ്ങളുണ്ടാകുമെന്നാണ് വിവരം. നിലവിലെ സിഇഒ ആലോക് സിങ്ങിന്റെ സേവനകാലാവധിയും അടുത്ത വർഷം അവസാനിക്കും.

2027നു ശേഷം തുടരാനാകില്ലെന്ന് കാംപ്ബെൽ വിൽസണും എയർ ഇന്ത്യ ബോർഡിനെ അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

സിംഗപ്പൂർ എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള ബജറ്റ് വിമാനക്കമ്പനിയായ സ്കൂട്ട് എയർലൈൻസിന്റെ സിഇഒ സ്ഥാനത്തു നിന്നാണ് ന്യൂസീലൻഡ് പൗരനായ കാംപ്ബെൽ 2022 മേയിൽ എയർ ഇന്ത്യയുടെ തലപ്പത്തെത്തിയത്. ടാറ്റ സൺസ് എയർ ഇന്ത്യ ഏറ്റെടുത്ത ശേഷമുള്ള ആദ്യ എംഡിയും സിഇഒയുമാണ്.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports