നിഫ്റ്റി 25250 ന് താഴെ, 174 പോയിന്റിടിഞ്ഞ് സെന്‍സെക്‌സ്

നിഫ്റ്റി 25250 ന് താഴെ, 174 പോയിന്റിടിഞ്ഞ് സെന്‍സെക്‌സ്

Spread the News
നിഫ്റ്റി 25250 ന് താഴെ, 174 പോയിന്റിടിഞ്ഞ് സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തിങ്കളാഴ്ച ഇടിഞ്ഞു. സെന്‍സെക്‌സ് 173.77 പോയിന്റ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 832927.05 ലെവലിലും നിഫ്റ്റി 58 പോയിന്റ് അഥവാ 0.23 ശതമാനം ഇടിഞ്ഞ് 25227.35 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

1619 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2478 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 154 ഓഹരി വിലകളില്‍ മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, വിപ്രോ,നെസ്ലെ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് കനത്ത നഷ്ടം നേരിട്ടത്. ഭാരതി എയര്‍ടെല്‍,ബജാജ് ഓട്ടോ, അദാനി പോര്‍ട്ട്‌സ്, ശ്രീരാം ഫിനാന്‍സ്, ബജാജ് ഫിനാന്‍സ് എന്നിവ നേട്ടമുണ്ടാക്കി.

മേഖലകളില്‍ ലോഹം, ടെലികോം,ഐടി, എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ 0.5-1 ശതമാനം ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ് 0.2 ശതമാനവും സ്‌മോള്‍ക്യാപ് 0.4 ശതമാനവുമാണ് പൊഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *