അഞ്ചാം ദിവസവും ഇടിവ് തുടര്‍ന്ന് നിഫ്റ്റിയും സെന്‍സെക്‌സും

അഞ്ചാം ദിവസവും ഇടിവ് തുടര്‍ന്ന് നിഫ്റ്റിയും സെന്‍സെക്‌സും

Spread the News
അഞ്ചാം ദിവസവും ഇടിവ് തുടര്‍ന്ന് നിഫ്റ്റിയും സെന്‍സെക്‌സും

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇടിവ് തുടര്‍ന്നു. സെന്‍സെക്‌സ് 555.95 പോയിന്റ് അഥവാ 0.68 ശതമാനം ഇടിഞ്ഞ് 81159.68 ലെവലിലും നിഫ്റ്റി 166.05 പോയിന്റ് അഥവാ 0.66 ശതമാനം ഇടിഞ്ഞ് 24890.85 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

1405 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2586 ഓഹരികള്‍ ഇടിഞ്ഞു. 125 ഓഹരി വിലകളില്‍ മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, ട്രെന്റ്, ശ്രീരാം ഫിനാന്‍സ്, ടിസിഎസ്,പവര്‍ഗ്രിഡ് എന്നിവയാണ് കനത്ത ഇടിവ് നേരിട്ട ഓഹരികള്‍.

ഭാരത് ഇലക്ട്രോണിക്‌സ്, ഹിന്‍ഡാല്‍കോ,ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, ഹീറോ മോട്ടോകോര്‍പ്പ് എന്നിവ ഉയര്‍ന്നു. മേഖലകളില്‍ ലോഹം 0.22 ശതമാനമുയര്‍ന്നപ്പോള്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, വാഹനം, ഊര്‍ജ്ജം, ഐടി, റിയാലിറ്റി എന്നിവ 1 ശതമാനം വീതം ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.7 ശതമാനമാണ് പൊഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *