പ്രോക്ലീന്‍ അവതരിപ്പിച്ച് ഗോദ്‌റെജ്

പ്രോക്ലീന്‍ അവതരിപ്പിച്ച് ഗോദ്‌റെജ്

Spread the News

കൊച്ചി: വിപണിയില്‍ വളര്‍ന്നു വരുന്ന പ്രമുഖ കമ്പനിയായ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് തറ വൃത്തിയാക്കുന്നതിനും അണുമുക്തമാക്കുന്നതിനുമുള്ള ലായിനിയായ പ്രോക്ലീന്‍ അവതരിപ്പിച്ചുകൊണ്ട് ഹോം ക്ലീനിങ് വിഭാഗത്തിലേക്ക് കടന്നു. പ്രോക്ലീന്‍ ടോയ്ലറ്റ് ക്ലീനര്‍, പ്രോക്ലീന്‍ ബാത്ത്റൂം ക്ലീനര്‍, പ്രോക്ലീന്‍ ഫ്ളോര്‍ ക്ലീനര്‍ എന്നിങ്ങനെ മൂന്ന് ഉല്‍പ്പന്നങ്ങളാണ് ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്.ഇന്നത്തെ സാഹചര്യത്തില്‍ വീട് വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ആവശ്യം വര്‍ധിച്ചതാണ് പ്രോക്ലീന്‍ അവതരിപ്പിക്കാന്‍ കാരണം. അണുക്കളില്‍ നിന്നും സംരക്ഷണം നല്‍കുകയാണ് ലക്ഷ്യം.

എസി നീല്‍സണ്‍ കണക്കു പ്രകാരം 2600 കോടി രൂപ മൂല്യം വരുന്നതാണ് ഹോം ക്ലീനിങ് ഉല്‍പ്പന്നങ്ങളുടെ വിപണി. ശുചിത്വ ബോധവും വൃത്തിയും വര്‍ധിച്ചതിനാല്‍ ഉപഭോക്താക്കള്‍ വീട് അണുമുക്തമാക്കി വൃത്തിയായി സൂക്ഷിക്കുന്നത് കൂടി. ഇത് ഹോം ക്ലീനിങ് ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചയ്ക്ക് വരും ദിവസങ്ങളില്‍ സാക്ഷ്യം വഹിക്കും. പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഫീനൈല്‍ പോലുള്ള ഉല്‍പ്പന്നങ്ങളില്‍ നിന്നും കൂടുതല്‍ വഴക്കമുള്ള പുതുതലമുറ ഉല്‍പ്പന്നങ്ങളാണ് ഉപഭോക്താക്കള്‍ തേടുന്നത്.ഗോദ്റെജ് പ്രോക്ലീന്‍ ടോയിലറ്റ് ക്ലീനര്‍ 500 മില്ലി 86 രൂപയ്ക്കും ഒരു ലിറ്റര്‍ 168 രൂപയ്ക്കും ലഭിക്കും. ഗോദ്റെജ് പ്രോക്ലീന്‍ ബാത്ത്റൂം ക്ലീനര്‍ 500 മില്ലിക്ക് 91 രൂപയും ലിറ്ററിന് 172 രൂപയുമാണ്. ഗോദ്റെജ് പ്രോക്ലീന്‍ ഫ്ളോര്‍ ക്ലീനര്‍ 500മില്ലിക്ക് 93 രൂപയും ലിറ്ററിന് 179 രൂപയുമാണ്. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഓഫറുകളുമുണ്ട്. 500 മില്ലി പാക്കുകള്‍ രണ്ടെണ്ണം വാങ്ങിയാല്‍ ഒരെണ്ണം സൗജന്യമാണ്. ഒരു ലിറ്റര്‍ പാക്കിനൊപ്പം 500 മില്ലിയും ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *