ഗ്ലോബല്‍ ഹിറ്റായി സരിഗമയുടെ ‘ഓണം മൂഡ്’

ഗ്ലോബല്‍ ഹിറ്റായി സരിഗമയുടെ ‘ഓണം മൂഡ്’

Spread the News

കൊച്ചി: ഏത് മൂഡ് അത്തം മൂഡ്, ഏത് മൂഡ് പൂക്കളം മൂഡ്..ഓണാഘോഷത്തിന് തിരശീല വീണപ്പോള്‍ ഇത്തവണ ഓണവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ റീല്‍സുകളും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളും അടക്കിവാണത് സരിഗമയുടെ ഓണം മൂഡ് ഗാനം. കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടുമുളള മലയാളികളുടെ ആഘോഷത്തിന്റെ ഒരു ഭാഗം കൂടിയായി ‘പറ പറ പറപറക്കണ പൂവേ പൂവേ’ എന്ന് തുടങ്ങുന്ന ഈ ഗാനം മാറി. സാഹസം എന്ന സിനിമയിലെ തങ്ങളുടെ ഹിറ്റ് ഗാനമായ ഓണം മൂഡ് ഗാനം, ഈ വര്‍ഷത്തെ ഓണം ഗാനങ്ങളിലെ ഏറ്റവും വലിയ ഹിറ്റായി മാറിയതായി ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മ്യൂസിക് ലേബലും, മുന്‍നിര സംഗീത-വിനോദ കമ്പനിയുമായ സരിഗമ അറിയിച്ചു. കേരളത്തിലും പുറത്തുമുള്ളവരുടെ ഹൃദയങ്ങള്‍ കീഴടക്കിയ ഗാനം സ്‌പോട്ടിഫൈ ഉള്‍പ്പെടെയുള്ള ചാര്‍ട്ടുകളിലും മുന്നിലെത്തി.

ഓണം മൂഡ് ഗാനത്തിന്റെ ഔദ്യോഗിക മ്യൂസിക് വീഡിയോ യൂട്യൂബില്‍ 24 ദശലക്ഷത്തിലധികം കാഴ്ച്ചകളാണ് ഇതുവരെ നേടിയത്. 1,90,000ലധികം ഇന്‍സ്റ്റഗ്രാം റീലുകളില്‍ ഈ ഗാനം ഉപയോഗിക്കപ്പെട്ടു. 50,000ത്തിലധികം യൂട്യൂബ് ഷോര്‍ട്സിലും ഇത് ഫീച്ചര്‍ ചെയ്യപ്പെട്ടത് പാട്ടിന്റെ സ്വീകാര്യത കൂടുതല്‍ വര്‍ധിപ്പിച്ചു. സ്‌പോട്ടിഫൈയുടെ കൊച്ചിയിലെ ടോപ്പ് സോംഗ്സിൽ ചാര്‍ട്ടില്‍ രണ്ടാം സ്ഥാനവും, സ്‌പോട്ടിഫൈയുടെ ഇന്ത്യയിലെ ടോപ്പ് സോങ്‌സ് ചാര്‍ട്ടില്‍ 135ാം സ്ഥാനവുമാണ് ഓണം മൂഡ് നേടിയത്.

സ്‌പോട്ടിഫൈയുടെ വൈറല്‍ സോംഗ്സ് ഇന്ത്യ ചാര്‍ട്ടില്‍ 13ാം സ്ഥാനവും, ഗ്ലോബല്‍ വൈറല്‍ സോംഗ്സ് ചാര്‍ട്ടില്‍ 53ാം സ്ഥാനവും ഓണം മൂഡ് സ്വന്തമാാക്കി. ഓണത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങളെ ആഘോഷിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ഗാനം പുറത്തിറക്കിയതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും, കേരളം മുതല്‍ ആഗോള വേദി വരെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഈ ഗാനം ഏറ്റെടുത്തതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണെന്നും സരിഗമ ഇന്ത്യ ലിമിറ്റഡ് അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *