ഇന്‍ഡിഗോ സഹസ്ഥാപകന്‍ രാകേഷ് ഗംഗ്വാലും കുടുംബവും കമ്പനിയിലെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നു

ഇന്‍ഡിഗോ സഹസ്ഥാപകന്‍ രാകേഷ് ഗംഗ്വാലും കുടുംബവും കമ്പനിയിലെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നു

Spread the News
ഇന്‍ഡിഗോ സഹസ്ഥാപകന്‍ രാകേഷ് ഗംഗ്വാലും കുടുംബവും കമ്പനിയിലെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നു

മുംബൈ: ഇന്‍ഡിഗോ സഹസ്ഥാപകന്‍ രാകേഷ് ഗാംഗ്വാലും കുടുംബവും കമ്പനിയെ തങ്ങളുടെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നു. തങ്ങളുടെ ഉടമസ്ഥാവകാശത്തിന്റെ 3.1 ശതമാനം ബ്ലോക്ക് ഡീല്‍ വഴി ഇവര്‍ വിറ്റഴിക്കും. ഓഹരിയൊന്നിന് 5808 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

ഗോള്‍ഡ്മാന്‍ സാക്ക്‌സ്, മോര്‍ഗന്‍ സ്റ്റാന്‍ലി, ജെപി മോര്‍ഗന്‍ എന്നീ ആഗോള ബാങ്കുകള്‍ ഉപദേഷ്ടാക്കളാകും.

2025 ല്‍ ഇതിനോടകം 9 ശതമാനം ഉടമസ്ഥാവകാശം അവര്‍ കൈയ്യൊഴിഞ്ഞിട്ടുണ്ട്. ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 20 ശതമാനം ഇടിഞ്ഞ് 2176 കോടി രൂപയായിരുന്നു.

ഇന്ധനവിലയിലെ വര്‍ദ്ധനവും രൂപയുടെ മൂല്യശോഷണവും കാരണമാണിത്. എങ്കിലും മികച്ച രീതിയിലാണ് എയര്‍ലൈനിന്റെ പ്രവര്‍ത്തനം. 82.2 ശതമാനം പാസഞ്ചര്‍ ലോഡിംഗും 87.1 ശതമാനം ഓണ്‍ ടൈം പ്രകടനവും നടത്താനായി.

ഭാവിയാത്രയിലും ശക്തമായ വളര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2026 സാമ്പത്തികവര്‍ഷത്തില്‍ 50 പുതിയ വിമാനങ്ങള്‍ ഫ്‌ലീറ്റില്‍ ചേര്‍ക്കുന്ന എയര്‍ലൈന്‍ മൊത്തം സര്‍വീസിന്റെ 40 ശതമാനം അന്താരാഷ്ട്ര റൂട്ടുകളാക്കാനുള്ള പദ്ധതിയും ആവിഷ്‌ക്കരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *