കപ്പല്‍ നിര്‍മ്മാണ, തുറമുഖ വികസനത്തിന് 70,000 കോടി രൂപയുടെ കേന്ദ്രസര്‍ക്കാര്‍ പാക്കേജ്

കപ്പല്‍ നിര്‍മ്മാണ, തുറമുഖ വികസനത്തിന് 70,000 കോടി രൂപയുടെ കേന്ദ്രസര്‍ക്കാര്‍ പാക്കേജ്

Spread the News

ന്യൂഡല്‍ഹി: കപ്പല്‍ നിര്‍മ്മാണം, കപ്പല്‍ അറ്റകുറ്റപ്പണി, തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനായി 70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പദ്ധതിയ്ക്ക് സെപ്തംബര്‍ പകുതിയോടെ മന്ത്രിസഭാനുമതി ലഭ്യമായേക്കും.

ഷിപ്പിംഗ് ക്ലസ്റ്റര്‍ പ്രോഗ്രാം വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി 20,000 കോടി രൂപയും, പുതിയ കപ്പല്‍ നിര്‍മ്മാണ സാമ്പത്തിക സഹായ പരിപാടി (SBFAP) പ്രകാരം 20,000 കോടി രൂപയും,  മാരിടൈം ഡെവലപ്മെന്റ് ഫണ്ട് (MDF) രൂപീകരിക്കുന്നതിന് 25,000,30,000 കോടി രൂപയും വകയിരുത്തും.

ഇത് സംബന്ധിച്ച് ധനകാര്യ മന്ത്രാലയവും തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇരു മന്ത്രാലയങ്ങളും ചേര്‍ന്ന് പദ്ധതിയ്ക്ക് നയരേഖ നല്‍കുമെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. ഇത് വഴി കൂടുതല്‍ നിക്ഷേപമാകര്‍ഷിക്കാന്‍ മേഖലയ്ക്കാകും.

ഗ്രീന്‍ഫീല്‍ഡ് ക്ലസ്റ്റേഴ്‌സ് തുടങ്ങാന്‍ താല്‍പര്യമുള്ള ജപ്പാനീസ്, കൊറിയന്‍ കപ്പല്‍ നിര്‍മ്മാണ ഭീമന്‍മാരുമായി സംയുക്ത സംരഭങ്ങള്‍ ഇതിന്റെ ഭാഗമാണ്.
1.01.2 ദശലക്ഷം ഗ്രോസ് ടണ്‍ (ജിടി) ശേഷിയുള്ള ക്ലസ്റ്ററുകള്‍ സൃഷ്ടിക്കുക എന്നതാണ് ഷിപ്പിംഗ് ക്ലസ്റ്റര്‍ പരിപാടിയുടെ ലക്ഷ്യം.

ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയാണ് പരിഗണനയിലുള്ള സംസ്ഥാനങ്ങള്‍. ആദ്യ ക്ലസ്റ്ററിന് ആതിഥേയത്വം വഹിക്കാന്‍ സാധ്യതയുള്ളത് തമിഴ്നാട്, ഗുജറാത്ത് അല്ലെങ്കില്‍ ഒഡീഷ എന്നിവയാണ്.

ബ്രേക്ക് വാട്ടര്‍, ഡ്രെഡ്ജിംഗ്, ട്രങ്ക് ഇന്‍ഫ്രാസ്ട്രക്ചര്‍, യൂട്ടിലിറ്റികള്‍ എന്നിവയ്ക്കുള്ള നേരിട്ടുള്ള മൂലധ പിന്തുണയും പദ്ധതിയുടെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *