കുറഞ്ഞ വിലയില്‍ പ്രതിരോധ ഓഹരികള്‍, നിക്ഷേപകര്‍ എന്തു ചെയ്യണം?

Spread the News

മുംബൈ: വില കുറഞ്ഞതിനെ തുടര്‍ന്ന് പ്രതിരോധ മേഖല ഓഹരികളായ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് (ജിആര്‍എസ്ഇ), ബിഇഎംഎല്‍ തുടങ്ങിയവയില്‍ വാങ്ങല്‍ ദൃശ്യമായി.

ഇതോടെ ഓഹരി വിലകള്‍ ഉയര്‍ന്നു. ഡാറ്റ പാറ്റേണ്‍സ് 3 ശതമാനവും ഭാരത് ഇലക്ട്രോണിക്‌സ്, ജിആര്‍എസ്ഇ രണ്ട് ശതമാനം വീതവും ബിഇഎംഎല്‍, എച്ച്എഎല്‍ എന്നിവ 1-7-1.9 ശതമാനം വീതവും മസ്‌ഗോണ്‍ ഡോക്ക് 1.6 ശതമാനവുമാണ് ഉയര്‍ന്നത്.

കഴിഞ്ഞ 7 സെഷനുകളില്‍ ഈ ഓഹരികള്‍ ഇടിവ് നേരിട്ടിരുന്നു. ഐഎന്‍വിഅസറ്റ് പിഎംഎസ്, ബിസിനസ് ഹെഡ് ഭാവിക്ക് ജോഷിയുടെ അഭിപ്രായത്തില്‍ പ്രതിരോധ ഓഹരികളില്‍ വന്‍ ഉയര്‍ച്ചയ്ക്കുള്ള സാധ്യതയുണ്ട്. തദ്ദേശീയമായ ഫൈറ്റര്‍ ജെറ്റ് എഞ്ചിന്‍ നിര്‍മ്മാണം, കയറ്റുമതി കരാറുകള്‍, മികച്ച ഓര്‍ഡര്‍ ബുക്ക്, നിറവേറ്റല്‍ എന്നിവയാണ് കാരണം.

മോതിലാല്‍ ഓസ്വാള്‍ ബിഇഎല്‍, എച്ച്എഎല്‍ ഓഹരി യഥാക്രമം 360 രൂപ,5100 രൂപ ലക്ഷ്യവിലയില്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ മസ്‌ഗോണ്‍ ഡോക്കിന്റെ ലക്ഷ്യവിലയായി നിര്‍മല്‍ ബാങ് നിശ്ചയിച്ചിരിക്കുന്നത് 2801 രൂപയാണ്. ബിഇഎംഎല്ലിന് 4100 രൂപ ലക്ഷ്യവിലയും അവര്‍ നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *