ലോകത്തെ ശക്തമായ ടയർ ബ്രാൻഡുകളിൽ നാല് ഇന്ത്യൻ കമ്പനികൾ

ലോകത്തെ ശക്തമായ ടയർ ബ്രാൻഡുകളിൽ നാല് ഇന്ത്യൻ കമ്പനികൾ

Spread the News

കൊച്ചി: രാജ്യത്തെ നാല് ടയർ നിർമാണ കമ്പനികൾ, ലോകത്തെ ഏറ്റവും ശക്തമായ ടയർ ബ്രാൻഡുകളിലെ ആദ്യ 15ൽ ഇടംനേടി. അപ്പോളോ ടയേഴ്സ്, സിയറ്റ്, ജെകെ ടയർ, എംആർഎഫ് എന്നീ കന്പനികൾക്കാണു നേട്ടം.

ബ്രാൻഡ് ഫിനാൻസ് എന്ന ആഗോള ബ്രാൻഡ് മൂല്യനിർണയ കമ്പനിയുടെ പുതിയ റിപ്പോർട്ടിലാണ് ഇന്ത്യൻ കമ്പനികൾ ഇടംപിടിച്ചത്. നിക്ഷേപം, ഉപഭോക്തൃ വിശ്വാസം, വ്യാപാര നേട്ടം എന്നിവ അടിസ്ഥാനമാക്കിയാണ് ബ്രാൻഡ് ഫിനാൻസ് വാർഷിക വിലയിരുത്തലുകൾ നടത്തുന്നത്.

ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറിംഗ് അസോസിയേഷൻ (ആത്മ) നടപ്പാക്കുന്ന ‘ഇൻറോഡ്’ പദ്ധതിയുടെ ഭാഗമാണ് ആഗോള പട്ടികയിൽ ഇടം നേടിയ നാല് കമ്പനികളെന്ന് ഉപദേശകസമിതി ചെയർമാൻ അരുണ്‍ മാമ്മൻ പറഞ്ഞു.

റബർ ബോർഡുമായി ചേർന്ന് സ്വാഭാവിക റബറിന്‍റെ രംഗത്ത് സ്വയംപര്യാപ്തത നേടാനും റബർ കൃഷി വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *