ഇന്ത്യക്കാരെ ലക്ഷ്യമിട്ട് നിക്ഷേപ തട്ടിപ്പ്; മെറ്റ ബ്ലോക്ക് ചെയ്തത് 23000 ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍

ഇന്ത്യക്കാരെ ലക്ഷ്യമിട്ട് നിക്ഷേപ തട്ടിപ്പ്; മെറ്റ ബ്ലോക്ക് ചെയ്തത് 23000 ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍

Spread the News
ഇന്ത്യക്കാരെ ലക്ഷ്യമിട്ട് നിക്ഷേപ തട്ടിപ്പ്; മെറ്റ ബ്ലോക്ക് ചെയ്തത് 23000 ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍

ണ്‍ലൈൻ തട്ടിപ്പുകാരുമായി ബന്ധപ്പെട്ട 23000 ഫെയ്സ്ബുക്ക് പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്ത് ഫെയ്സ്ബുക്ക്. പ്രധാനമായും ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട തട്ടിപ്പുകാരുടെ അക്കൗണ്ടുകളാണ് നീക്കം ചെയ്തത്.

ഡീപ്പ് ഫേക്ക് ഉള്‍പ്പടെയുള്ള വിദ്യകള്‍ ഉപയോഗിച്ചും ജനപ്രിയ പേഴ്സണല്‍ ഫിനാൻസ് കണ്ടന്റ് ക്രിയേറ്റർമാരായി നടിച്ചും, ക്രിക്കറ്റ് താരങ്ങളുടേയും വ്യവസായികളുടേയും പേരിലും വ്യാജ നിക്ഷേപ ആപ്പുകളിലും, വാതുവെപ്പ് വെബ്സൈറ്റുകളിലേക്കും സാധാരണക്കാരെ ആകർഷിക്കാനായി ഉപയോഗിച്ചിരുന്നവയാണ് ഈ അക്കൗണ്ടുകള്‍ എന്ന് മെറ്റ ബുധനാഴ്ച പുറത്തുവിട്ട വാർത്താകുറിപ്പില്‍ പറഞ്ഞു. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഇവ നീക്കം ചെയ്തത്.

അക്കൗണ്ടുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പില്‍ വീഴുന്നവരെ നിക്ഷേപ നിർദേശങ്ങള്‍ നല്‍കുന്ന ആപ്പുകളിലേക്ക് എത്തിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോർ പേജിന് സമാനമായ വ്യാജ വെബ്സൈറ്റുകളിലേക്ക് ഇങ്ങനെ ആളുകളെ എത്തിച്ച്‌ വാതുവെപ്പ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിക്കുകയും അതില്‍ പണം മുടക്കാൻ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നത്.

ഇത് കുടാതെ നിക്ഷേപ തട്ടിപ്പുകാർ ക്രിപ്റ്റോ കറൻസി, റിയല്‍ എസ്റ്റേറ്റ്, ഓഹരി എന്നിവയില്‍ നിക്ഷേപിച്ച്‌ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് ആളുകളെ കുടുക്കുകയും ചെയ്യുന്നു.

സോഷ്യല്‍ മീഡിയ, ഇ-മെയില്‍, ഫോണ്‍ കോളുകള്‍ ഉള്‍പ്പടെയുള്ള മാർഗങ്ങളിലൂടെയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തിയിരുന്നത്. ഫെയ്സ്ബുക്ക് മാർക്കറ്റ് പ്ലേസിലും വില്‍പനക്കാരായി വ്യാജന്മാർ എത്തുന്നുണ്ടെന്നും മെറ്റ വ്യക്തമാക്കി.

ഡിജിറ്റല്‍ സാക്ഷരതയെയും ഓണ്‍ലൈൻ സുരക്ഷയെയും കുറിച്ച്‌ പരിശീലന ശില്‍പശാലകളിലൂടെ അവബോധം വ്യാപിപ്പിക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT), ഉപഭോക്തൃ കാര്യ വകുപ്പ് (DoCA), ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) തുടങ്ങിയ വിവിധ കേന്ദ്ര സർക്കാർ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും മെറ്റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *