സർക്കിളുമായി കൈകോർത്ത് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്

സർക്കിളുമായി കൈകോർത്ത് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്

Spread the News
സർക്കിളുമായി കൈകോർത്ത് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്

കൊച്ചി: കറൻസി വിനിമയത്തിൽ പ്രമുഖരായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ബ്ലോക്ക്ചെയിൻ ടെക്നോളജി രംഗത്തുള്ള സർക്കിൾ ഇന്‍റർനെറ്റ് ഗ്രൂപ്പുമായി കരാറിൽ ഒപ്പുവച്ചു.

അബുദാബി ഫിനാ‍ൻഷ്യൽ ഇവന്‍റായ ഫിനാൻസ് വീക്കിൽ നടന്ന ചടങ്ങിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡി അദീബ് അഹമ്മദും സർക്കിൾ ഇന്‍റർനെറ്റ് ഗ്രൂപ്പ് സഹസ്ഥാപകനും സിഇഒയുമായ ജെറമി അലയറുമാണ് കരാറിൽ ഒപ്പുവച്ചത്.

കരാറിലൂടെ മിഡിൽ ഈസ്റ്റിൽനിന്ന് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്‍റെ ഡിജിറ്റൽ ഡോളറായ യുഎസ്ഡിസി ഉപയോഗപ്പെടുത്താനാകും.

കൂടാതെ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്‍റെ പണമിടപാട് പ്ലാറ്റ്ഫോം വഴിയുള്ള അതിർത്തി കടന്നുള്ള പണമിടപാടുകളും ലളിതമാക്കും. യുഎസ്‌ഡിസി പ്രയോജനപ്പെടുത്തുന്നതിലൂടെ, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയുടെ വേഗത പ്രയോജനപ്പെടുത്താനാകും.

ഇടപാടുകളിലെ ചെലവ് കുറയ്ക്കുക, മൂല്യമായ പണലഭ്യത, വർധിച്ച പണലഭ്യത എന്നിവയ്‌ക്കൊപ്പം തത്‌സമയം തന്നെ തുക ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള നടപടികളും ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നു.

ലോകോത്തര ഡിജിറ്റൽ കമ്പനിയായ സർക്കിളുമായി കൈകോർക്കുന്നതോടെ തങ്ങളുടെ ഉപഭോക്താക്കൾക്ക് ലോകോത്തര സൗകര്യം നൽകാനാകുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡി അദീബ് അഹമ്മദ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *