കല്യാണ്‍ ജൂവലേഴ്‌സ് ഹൈദരാബാദ് എഎസ് റാവു നഗറില്‍ പുതിയ ഷോറൂം തുറന്നു

കല്യാണ്‍ ജൂവലേഴ്‌സ് ഹൈദരാബാദ് എഎസ് റാവു നഗറില്‍ പുതിയ ഷോറൂം തുറന്നു

Spread the News

ഇന്ത്യയിലെ ഏറ്റവും വിപുലവും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഹൈദരാബാദ് എഎസ് റാവു നഗറില്‍ പുതിയ ഷോറൂം തുറന്നു. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡറൂം ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരവുമായ അക്കിനേനി നാഗാര്‍ജുന ഷോറൂം ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇതോടെ കല്യാണ്‍ ജൂവലേഴ്‌സിന് ആകെ 141 ഷോറൂമുകളായി.വന്‍ ജനക്കൂട്ടത്തെ ആവേശത്തിലാഴ്ത്തിയാണ് അക്കിനേനി നാഗാര്‍ജുന ഉദ്ഘാടന വേദിയിലെത്തിയത്. കല്യാണ്‍ ജൂവലേഴ്‌സുമായി തനിക്ക് ദീര്‍ഘകാലത്തെ ആത്മബന്ധമുണ്ടെന്നും തന്‍റെ സ്വന്തം നഗരമായ ഹൈദരാബാദിലെ കല്യാണ്‍ ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ അത്യധികമായ ആഹ്ലാദമുണ്ടെന്നും നാഗാര്‍ജുന പറഞ്ഞു. ഹൈദരാബാദ് നിവാസികളില്‍ നിന്നും കല്യാണ്‍ ജൂവലേഴ്‌സിന് ശക്തമായ പിന്തുണ ലഭിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ കല്യാണ്‍  ഉപയോക്താക്കള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ കല്യാണ്‍ ജൂവലേഴ്‌സിന്‍റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രവും ലഭിക്കും. കല്യാണ്‍ ജൂവലേഴ്‌സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയാണ്. അഷ്വറന്‍സ് സാക്ഷ്യപത്രത്തിലൂടെ ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന സ്വര്‍ണത്തിന്‍റെ ശുദ്ധത എക്‌സ്‌ചേഞ്ച് ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ സൗജന്യമായി ചെയ്തു കൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *