പണപ്പെരുപ്പം നാല് മാസത്തെ ഉയരത്തിൽ

Spread the News

ന്യൂഡൽഹി: മൊത്തവില സൂചിക അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം ഒക്ടോബറിൽ നാല് മാസത്തെ ഉയർന്ന നിലവാരമായ 2.36 ശതമാനത്തിലെത്തി. പച്ചക്കറികൾ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളുടെയും ഉൽപാദന വസ്തുക്കളുടെയും വില ഉയർന്നതാണ് പണപ്പെരുപ്പം ഉയരാനിടയാക്കിയത്.

സെപ്റ്റംബറിൽ മൊത്തവില പണപ്പെരുപ്പം 1.84 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ നെഗറ്റീവ് നിലവാരത്തിലാണ് പണപ്പെരുപ്പമുണ്ടായിരുന്നത്. അന്ന് (-) 0.26 ശതമാനമായിരുന്നു പണപ്പെരുപ്പം. കണക്കുകൾ പ്രകാരം, ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം സെപ്റ്റംബറിലെ 11.53 ശതമാനത്തിൽനിന്ന് ഒക്ടോബറിൽ 13.54 ശതമാനമായി ഉയർന്നു. 63.04 ശതമാനമായ പച്ചക്കറി വിലക്കയറ്റമാണ് ഇതിന് വഴിയൊരുക്കിയത്.

ഒക്ടോബറിൽ ഉരുളക്കിഴങ്ങിെന്റയും ഉള്ളിയുടെയും പണപ്പെരുപ്പം യഥാക്രമം 78.73 ശതമാനവും 39.25 ശതമാനവുമായി ഉയർന്ന നിലയിൽ തുടർന്നതായി വ്യവസായ, വാണിജ്യ മന്ത്രാലയം പ്രസ്‍താവനയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *