ഇന്ത്യയുടെ വിശ്വസ്ത വ്യവസായി ടാറ്റ സൺസ് ഇമെരിറ്റസ് ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു

ഇന്ത്യയുടെ വിശ്വസ്ത വ്യവസായി ടാറ്റ സൺസ് ഇമെരിറ്റസ് ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു

Spread the News

മുംബൈ ∙ ഇന്ത്യയുടെ വിശ്വസ്ത വ്യവസായിക്ക്, ടാറ്റയുടെ മുൻ അമരക്കാരനു യാത്രാമൊഴി. ലോകം കീഴടക്കാൻ ടാറ്റയ്ക്കു കരുത്തേകിയ രത്തൻ ടാറ്റ (86) ഇനി ഓർമ. ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു.

ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സംബന്ധിച്ച് ടാറ്റ സൺസിൽ നിന്ന് ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായത്. രക്തസമ്മർദം കുറഞ്ഞ് അവശനായ രത്തൻ ടാറ്റയെ തിങ്കളാഴ്ച പുലർച്ചെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് അന്നു തന്നെ വെന്റിലേറ്ററിലാക്കി.

രാജ്യത്തിന്റെ അമൂല്യ രത്നത്തെ നഷ്ടപ്പെട്ടുവെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എക്സിൽ കുറിച്ചത്. ഇന്ത്യയുടെ അഭിമാനമായിരുന്ന രത്തൻ ടാറ്റ വരും തലമുറയ്ക്കും പ്രചോദനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രത്തൻ ടാറ്റയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *