,

കൊച്ചിയില്‍ രണ്ട് എക്സ്‌ക്ലൂസീവ് ഇവി റീട്ടെയില്‍ സ്റ്റോറുകള്‍ തുറന്ന് ടാറ്റ

ഇടപ്പള്ളി, കളമശ്ശേരി എന്നിവടങ്ങളിലാണ് ടാറ്റ ഇവി സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. കൊച്ചി: കൊച്ചിയില്‍ രണ്ട് പുതിയ ഇവി എക്സ്‌ക്ലൂസീവ് റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിച്ച് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി (ടിപിഇഎം). ഇടപ്പള്ളി, കളമശ്ശേരി എന്നിവിടങ്ങളിലാണ് ഈ പ്രീമിയം റീട്ടെയില്‍ സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇവി ഉപഭോക്താക്കള്‍ക്ക് പരമ്പരാഗ കാര്‍ വില്‍പ്പനയില്‍ നിന്നും ഉപരിയായി ഏറ്റവും മികവുറ്റതും നൂതനവുമായ പര്‍ച്ചേസ്, ഓണര്‍ഷിപ്പ് അനുഭവങ്ങള്‍ ഈ സ്റ്റോറുകളിലൂടെ ലഭ്യമാക്കാൻ കമ്പനി ലക്ഷ്യമിടുന്നു.രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കുന്ന ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഉപഭോക്താക്കളുടെ…

കൊച്ചിയില്‍ രണ്ട് എക്സ്‌ക്ലൂസീവ് ഇവി റീട്ടെയില്‍ സ്റ്റോറുകള്‍ തുറന്ന് ടാറ്റ
കൊച്ചിയില്‍ രണ്ട് എക്സ്‌ക്ലൂസീവ് ഇവി റീട്ടെയില്‍ സ്റ്റോറുകള്‍ തുറന്ന് ടാറ്റ

ഇടപ്പള്ളി, കളമശ്ശേരി എന്നിവടങ്ങളിലാണ് ടാറ്റ ഇവി സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

കൊച്ചി: കൊച്ചിയില്‍ രണ്ട് പുതിയ ഇവി എക്സ്‌ക്ലൂസീവ് റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിച്ച് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി (ടിപിഇഎം). ഇടപ്പള്ളി, കളമശ്ശേരി എന്നിവിടങ്ങളിലാണ് ഈ പ്രീമിയം റീട്ടെയില്‍ സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇവി ഉപഭോക്താക്കള്‍ക്ക് പരമ്പരാഗ കാര്‍ വില്‍പ്പനയില്‍ നിന്നും ഉപരിയായി ഏറ്റവും മികവുറ്റതും നൂതനവുമായ പര്‍ച്ചേസ്, ഓണര്‍ഷിപ്പ് അനുഭവങ്ങള്‍ ഈ സ്റ്റോറുകളിലൂടെ ലഭ്യമാക്കാൻ കമ്പനി ലക്ഷ്യമിടുന്നു.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കുന്ന ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഉപഭോക്താക്കളുടെ തീരുമാനങ്ങള്‍ കൂടുതല്‍ പക്വവും പുതിയ കാലത്തിനനുരിച്ച് വളര്‍ച്ചയുള്ളവയുമായി മാറിക്കൊണ്ടിരിക്കുന്നു. ഉത്പന്നത്തിന്റെ സവിശേഷതകള്‍ മുതല്‍ ഉടമസ്ഥത വരെയുള്ള വാങ്ങല്‍ കാലയളവില്‍ ഏറ്റവും മികച്ച സേവനങ്ങള്‍ തന്നെ തങ്ങളുടെ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യണമെന്നാണ് ഓരോ ഇവി ഉപഭോക്താവും ആഗ്രഹിക്കുന്നത്. ഓരോ ഉപഭോക്താവിന്റെയും താത്പര്യങ്ങള്‍ ടാറ്റ ഇവി സ്റ്റോറുകള്‍ മനസ്സിലാക്കുന്നു. ഓരോരുത്തര്‍ക്കും ആവശ്യമായ വിവരങ്ങള്‍, അഭിപ്രായങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയവ ഏറ്റവും സൗഹൃദപരമായ അന്തരീക്ഷത്തില്‍ ഉറപ്പുവരുത്തുന്ന രീതിയിലാണ് ടാറ്റ ഇവി സ്റ്റോറുകളുടെ രൂപകല്‍പ്പന. സുഖകരവും സൗകര്യപ്രദവുമായ രീതിയില്‍ ഉപഭോക്താക്കള്‍ക്ക് ഇവിടെ സേവനങ്ങള്‍ സ്വന്തമാക്കാം.

രാജ്യത്തെ ഇലക്ട്രിക് കാർ വിപണിയുടെ 5.6 ശതമാനം കേരളത്തില്‍ നിന്നാണ്. അതിനാല്‍ തന്നെ ഞങ്ങളുടെ പ്രീമിയം ടാറ്റ സ്റ്റോറുകളുടെ അടുത്ത ഘട്ടം കേരളത്തിൽ തന്നെ ആരംഭിച്ചത്. സൗകര്യപ്രദവും ഡിജിറ്റൈസ്ഡ് ആയതുമായ ഉടമസ്ഥതാനുഭവം വാഗ്ദാനം ചെയ്യുന്നതിനും ഇവി വിപണി കൂടുതല്‍ വ്യാപിക്കുന്നതിനുമായി വിട്ടുവീഴ്ചകളില്ലാതെ ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പാക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് ടാറ്റ മോട്ടോര്‍സ് പറയുന്നു. വൈകാതെ തന്നെ കേരളത്തിലെ മറ്റ് പ്രധാന നഗരങ്ങളില്‍ എക്സ്‌ക്ലൂസീവ് ഇവി സര്‍വീസ് സെന്ററുകള്‍ ടാറ്റ ആരംഭിക്കും. ടാറ്റ ഇവി സ്റ്റോറുകളിലൂടെയും സര്‍വീസ് സെന്ററുകളിലൂടെയും ഉയര്‍ന്ന തോതിലുള്ള വാങ്ങലുകളും ഉടമസ്ഥാവകാശ അനുഭവവും സൃഷ്ടിക്കുന്നത് ഇന്ത്യന്‍ നിരത്തുകളിലെ വൈദ്യുത വിപ്ലവത്തിലെ സുപ്രധാന മുന്നേറ്റമാണ്. രാജ്യത്തെ വാഹന ഉപഭോക്താക്കള്‍ കൂടുതലായി ഇവിയിലേക്ക് മാറുന്ന നിലവിലെ സാഹചര്യത്തില്‍ ഈ ചുവടുവയ്പ്പ് നിര്‍ണായകമാണെന്ന് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്, ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് എന്നിവയുടെ മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു.
കേരളത്തിൽ നിപ്പോൺ, ഗോകുലം എന്നിവയാണ് ഏക്സ്‌ക്ലൂസിവ് ഇവി സ്റ്റോർ ശൃംഖല സ്ഥാപിക്കുന്നതിൽ ടാറ്റായുടെ പങ്കാളി. നിപ്പോൺ 7 ജില്ലകളിലായി 40 സ്റ്റോറുകൾ തുടങ്ങും. 1650 പേരെ പുതുതായി നിയമിക്കും.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports