സ്വിഗ്ഗി ഐപിഒയ്ക്ക് സെബിയുടെ പച്ചക്കൊടി

മുംബൈ: ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി കമ്പനിയായ സ്വിഗ്ഗി(Swiggy), ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ/ipo) ആരംഭിക്കുന്നതിന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. സ്വിഗ്ഗി അതിന്റെ ഓഫര്‍ ഡോക്യുമെന്റ് ഏപ്രില്‍ 30-ന് രഹസ്യ പ്രീ-ഫയലിംഗ് റൂട്ടിലൂടെ ഫയല്‍ ചെയ്തു. തല്‍ക്കാലം വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ സൂക്ഷിച്ചു. രഹസ്യ ഫയലിംഗ് പ്രക്രിയയ്ക്ക് കീഴില്‍, സെബിയുടെ അംഗീകാരത്തിന് ശേഷം സ്വിഗ്ഗി രണ്ട് പുതുക്കിയ ഡ്രാഫ്റ്റ് പ്രോസ്പെക്ടസുകള്‍Read More →