അറ്റാദായം 9 ശതമാനം ഉയര്‍ത്തി എന്‍എസ്ഇ
ന്യൂഡല്‍ഹി: നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) വ്യാഴാഴ്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടു. 1844 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം കൂടുതലാണിത്. ഏകീകൃത അറ്റാദായം 13 ശതമാനം ഉയര്‍ന്ന് 2987 കോടി രൂപയായപ്പോള്‍ കമ്പനി ഖജനാവിലേയ്ക്ക് 7889 കോടി രൂപ സംഭാവന ചെയ്തു. അതില്‍ എസ്ടിടി ഇനത്തില്‍ 6411 കോടി രൂപയും സ്റ്റാംപ് ഡ്യൂട്ടിയായി 503 കോടി രൂപയും ജിഎസ്ടി 475 കോടി രൂപയും ഇന്‍കം ടാക്സ്Read More →

