‘ആലിൻ ഇനിയും ജീവിക്കും, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിൽ’; കുരുന്നിന്‍റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മോഹൻലാൽ
കൊച്ചി: കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പുതുജീവൻ പകർന്ന് ലോകത്തോട് വിട പറഞ്ഞ കുഞ്ഞു മാലാഖയുടെ വിയോഗത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി നടൻ മോഹൻലാൽ. പത്തുമാസം മാത്രമുള്ള ആലിൻ ഷെറിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ മനസ്സ് കാണിച്ച മാതാപിതാക്കൾ മനുഷ്യ സ്നേഹത്തിന്‍റെ മകുടോദാഹരണമാണെന്നും ലോകം തന്നെ നില നിൽക്കുന്നത് ഇതുപോലെയുള്ള നിസ്വാർഥ സ്നേഹം കൊണ്ടാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ആലിൻ ഇനി പ്രിയപ്പെട്ടവരുടെ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽക്കൂടിയും ജീവിക്കും എന്ന് പറഞ്ഞുRead More →




