ഹിൻഡൻബർഗ് കമ്പനിയിൽ പണം നിക്ഷേപിച്ചിട്ടില്ലെന്ന് കൊട്ടക് മഹീന്ദ്ര; അദാനി വിവാദത്തിൽ മറുപടി
ന്യൂഡൽഹി: യു.എസ് ഷോട്ട് സെല്ലറായ ഹിൻഡൻബർഗ് കമ്പനിയുടെ ഉപഭോക്താവോ നിക്ഷേപകനോ അല്ലെന്ന് കൊട്ടക് മഹീന്ദ്ര. അദാനിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് കൊട്ടക് മഹീന്ദ്ര ഇന്റർനാഷണൽ ലിമിറ്റഡിന്റെ വിശദീകരണം. കമ്പനിയുടെ കെ-ഇൻഡ്യ ഓപ്പർച്യൂണിറ്റി ഫണ്ടിൽ ഹിൻഡൻബർഗിന് നിക്ഷേപമില്ലെന്നും കമ്പനി വിശദീകരിച്ചു. കൊട്ടക് മഹീന്ദ്ര ഇന്റർനാഷണൽ ലിമിറ്റഡിലോ കെ.ഐ.ഒ.എഫ് ഫണ്ടിലോ ഹിൻഡൻബർഗിന് നിക്ഷേപമില്ലെന്നും അവർ കമ്പനിയുടെ ഉപഭോക്താവല്ലെന്നും കൊട്ടക് വിശദീകരിച്ചു. ഫണ്ടിൽ നിക്ഷേപിച്ച ആർക്കും ഹിൻഡൻബർഗുമായി ബന്ധമില്ലെന്നും കൊട്ടക് മഹീന്ദ്ര വ്യക്തമാക്കി. കെ.ഐ.ഒ.എഫ് സെബിയിൽRead More →


