‘ഇത് ചെയ്യരുത്, പണം പോകും’; ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഐ.സി.ഐ.സി.ഐ ബാങ്ക്

ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കിങ് സ്ഥാപനമായ ഐ.സി.ഐ.സി.ഐ ബാങ്ക്. ബാങ്കുകളുടെ പേരിൽ സൈബർ കുറ്റവാളികൾ വ്യാജ ആപ്പുകളും വെബ് സൈറ്റുകളും പ്രചരിപ്പിക്കുകയും അവയിലൂടെ നിരവധി ഉപയോക്താക്കൾ വഞ്ചിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ മുന്നറിയിപ്പുമായി അവർ എത്തിയത്. ഉപയോക്താക്കൾ ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിൽ എസ്.എം.എസ് ആയും വാട്സ്ആപ്പ് സന്ദേശമായുമാണ് പുതിയ നിർദേശം വന്നിരിക്കുന്നത്. ബാങ്ക് ഉദ്യോ​ഗസ്ഥർ ഒരിക്കലും ഫോണിലൂടെ ബന്ധപ്പെട്ട് ബാങ്കിന്റെ ആപ്പ്Read More →

ഐസിഐസിഐ ബാങ്കിന് 12.2 കോടി പിഴ ചുമത്തി ആർബിഐ

മുംബൈ: സ്വകാര്യമേഖലയിലെ മുൻനിര ബാങ്കുകളിൽ ഒന്നായ ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തി ആർബിഐ. വായ്പാ നിയമങ്ങൾ ലംഘിച്ചതിനും തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനുമാണ് പിഴ. 12.2 കോടിയാണ് പിഴയായി ഐസിഐസിഐ ബാങ്ക് നൽകേണ്ടത്. ആർബിഐ ഇതുവരെ ചുമത്തിയതിൽവെച്ച് റെക്കോർഡ് പിഴയാണ് ഇത്. ഇതിനു മുൻപ് എച്ച്‌ഡിഎഫ്‌സി ബാങ്കിനാണ് ആർബിഐ ഏറ്റവും കൂടുതൽ പിഴ ചുമത്തിയത്. 10 കോടി രൂപയാണ് വാഹന വായ്പകളിലെ ക്രമക്കേടുകൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കിന് നൽകേണ്ടി വന്നത്.Read More →

ആദ്യ പാദത്തില്‍ മികച്ച വളര്‍ച്ചയും ലാഭവും രേഖപ്പെടുത്തി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്

കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. നൂതനമായ ഉല്‍പ്പന്നങ്ങളുടെയും ശക്തമായ വിതരണ ശൃംഖലയുടെയും പുതിയ സാങ്കേതിക വിദ്യയുടെയും മികച്ച ഉപഭോക്തൃ സേവനത്തിന്റെയും പിന്തുണയോടെയാണ് നേട്ടം കൈവരിച്ചത്. പുതിയ ബിസിനസിന്റെ കാര്യത്തില്‍ കമ്പനി 14.7 ശതമാനം വിഹിതവുമായി ഈ പാദത്തില്‍ വിപണിയില്‍ മുന്‍പന്തിയില്‍ എത്തുകയും ചെയ്തു. പുതിയ ബിസിനസുകളുടെ മൂല്യത്തില്‍ 78 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 358 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ പുതിയ ബിസിനസുകളുടെ പ്രീമിയത്തില്‍ 71 ശതമാനം വളര്‍ച്ചയോടെ 2,559 കോടി രൂപ രേഖപ്പെടുത്തി. ബിസിനസിലെ ശക്തമായ വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. പകര്‍ച്ചവ്യാധിയുടെ സമയത്ത് ഉപഭോക്താക്കളുടെ ആവശ്യങ്ങളിലായിരുന്നു തങ്ങളുടെ ശ്രദ്ധ മുഴുവനെന്നും യഥാര്‍ത്ഥ ക്ലെയിമുകള്‍ വളരെ വേഗത്തില്‍ പരിഹരിച്ചുവെന്നും, മൊത്തത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി ഉപഭോക്താവിന്റെ വിശ്വാസംRead More →

തത്സമയ ഇഎംഐ സൗകര്യമൊരുക്കി ഐസിഐസിഐ ബാങ്ക്

കൊച്ചി: ഐസിഐസിഐ ബാങ്ക് തങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമില്‍ ‘ഇഎംഐ അറ്റ് ഇന്റര്‍നെറ്റ് ബാങ്കിംഗ് ‘എന്നു പേരില്‍ തത്സമയ ഇഎംഐ സൗകര്യം ആരംഭിച്ചു.മുന്‍കൂര്‍ അംഗീകാരം ലഭിച്ച ഇടപാടുകാര്‍ക്ക്  അഞ്ചു ലക്ഷം രൂപ വരെയുള്ള  ഇടപാടുകള്‍  എളുപ്പത്തിലും സൗകര്യപ്രദമായും പ്രതിമാസ ഗഡുക്കളായി അടയ്ക്കാനാണ് ഈ സൗകര്യം ലക്ഷ്യമിടുന്നത്. പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്.  ഇഷ്ട ഉപകരണങ്ങളുടെ വാങ്ങല്‍, ഇന്‍ഷുറന്‍സ് പ്രീമിയം, സ്‌കൂള്‍ ഫീസ്  തുടങ്ങിയവയെല്ലാം ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോംRead More →