ക്യാൻസറിന് കാരണമാകുന്നു ; ഡാബർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങൾക്കെതിരെ കേസ്
വാഷിംഗ്ടൺ: ഹെയർ റിലാക്സർ ഉൽപ്പന്നങ്ങളുടെ ഉപയോഗം ക്യാൻസറിന് കാരണമാകുന്നുവെന്ന് ആരോപിച്ച് യുഎസിലെയും കാനഡയിലെയും ഡാബർ ഉപസ്ഥാപനങ്ങൾക്കെതിരെ കേസ്. അണ്ഡാശയ അർബുദം, ഗർഭാശയ അർബുദം എന്നിവയ്ക്ക് കാരണമാകുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി. ഡാബറിന്റെ മൂന്ന് അനുബന്ധ സ്ഥാപനങ്ങൾക്കെതിരെ യുഎസിലും കാനഡയിലും നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഈ ഉപസ്ഥാപനങ്ങളിൽ നമസ്‌തേ ലബോറട്ടറീസ് എൽഎൽസി, ഡെർമോവിവ സ്കിൻ എസൻഷ്യൽസ് ഇൻക്, ഡാബർ ഇന്റർനാഷണൽ ലിമിറ്റഡ് എന്നിവ ഉൾപ്പെടുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതവും അപൂർണ്ണവുമായ പഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന്Read More →


