കൈവിടാതെ കേരളം:  മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്ത് പിടിച്ച വികസനത്തിന്റെ പത്ത് വർഷങ്ങൾ

മെച്ചപ്പെട്ട ജീവിതാന്തരീക്ഷവും ജീവിതനിലവാരവും കേരളത്തില്‍ ലഭ്യമായിക്കഴിഞ്ഞുവെന്നാണ് പല സര്‍വ്വേകളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. മികച്ച കണക്ടിവിറ്റി ഉറപ്പാക്കുന്ന ഗതാഗതസംവിധാനങ്ങളും ഏതുതരത്തിലുള്ള വ്യവസായങ്ങള്‍ക്കും ചുവടുറപ്പിക്കാന്‍ അനുയോജ്യമായ പരിതസ്ഥിതിയും ചെറുപ്പക്കാരെ ആവേശം കൊള്ളിക്കുന്ന സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവും മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയും വിധത്തിലുള്ള ചെറുതും വലുതുമായ ജോലി സാധ്യതകളും മെച്ചപ്പെട്ട ആരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങളും ഏതു പ്രതികൂലാവസ്ഥയിലും എല്ലാവിഭാഗം ആളുകളേയും ചേര്‍ത്തുപിടിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളും എല്ലാം കഴിഞ്ഞ പത്തുവര്‍ഷക്കാലയളവില്‍ സമാനതകളില്ലാത്ത രീതിയിലാണ് വളര്‍ന്നത്. ഇതൊക്കെRead More →

2026ലെ കേരള തെരഞ്ഞെടുപ്പ്: എൽഡിഎഫ്-യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമെന്നു അഭിപ്രായ സർവേ; എൻഡിഎ നിർണായക ഘടകമായി ഉയർന്നുവരുന്നതായി സൂചന

തിരുവനന്തപുരം: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുന്നത്, ദീർഘകാലമായി നിലനിൽക്കുന്ന തിരഞ്ഞെടുപ്പ് രീതിയെ തകർക്കാൻ സാധ്യതയുള്ള ഒരു രാഷ്ട്രീയ ചലനത്തിലേക്കാണ് എന്ന് സൂചന. പതിറ്റാണ്ടുകളായി, എൽഡിഎഫും യുഡിഎഫും മുന്നിട്ടു നിൽക്കുകയാണ് , എന്നാൽ പൊളിറ്റിക്കൽ വൈബിന്റെ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പ് സൂചിപ്പിക്കുന്നത് ഈ ദ്വിമുഖ മത്സരം ഇനി നിലനിൽക്കില്ല എന്നാണ്. 2021 ലെ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ തിരക്കഥയെ തിരുത്തിയെഴുതിയിരുന്നു, മുഖ്യമന്ത്രി പിണറായി വിജയൻ 99 സീറ്റുകൾRead More →

മികച്ച വരുമാനം നാട്ടിൽ തന്നെ, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട, തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ

സാങ്കേതികവിദ്യയുടെയും നിർമിത ബുദ്ധിയുടെയും കടന്നുവരവ് ആഗോളതലത്തിൽ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്, ഈ സാഹചര്യത്തിൽ കേരളത്തിലെ യുവാക്കൾക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് വികസന പദ്ധതികൾ ആവിഷ്കരിക്കുകയാണ് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽനിന്ന് മികച്ച വരുമാനം നേടാൻ ഇന്ന് അവസരങ്ങളുണ്ട്. ഇതിന്റെ ഭാഗമായി, നൈപുണ്യ പരിശീലന പരിപാടികൾക്കും സർക്കാർ ഇതിനകം രൂപം നൽകിയിട്ടുണ്ട്. ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ അഞ്ചു വർഷത്തിനിടെRead More →

മാധ്യമ സർവേകളിൽ എൽ.ഡി.എഫ് തരംഗം; ചരിത്രം വഴിമാറുമോ?

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പോരാട്ടം മുറുകിയതോടെ, ‘ആരായിരിക്കും അടുത്ത ഭരണാധികാരി’ എന്ന ചോദ്യം ചായക്കടകൾ മുതൽ സോഷ്യൽ മീഡിയ വരെ സജീവ ചർച്ചയായിട്ടുണ്ട്. ഓരോ മുന്നണിയുടെയും പ്രതീക്ഷകളെ വാനോളമുയർത്തുന്നവയായിരുന്നു പല മാധ്യമ സർവേകളും. എന്നാൽ, ഈ പ്രവചനങ്ങൾക്കും അഭിപ്രായ രൂപീകരണങ്ങൾക്കും അപ്പുറം, ഏപ്രിൽ 9-ന് വോട്ടർമാർ തങ്ങളുടെ വിധി രേഖപ്പെടുത്തും. എല്ലാ സർവേകൾക്കും ഒടുവിൽ വോട്ടറുടെ മനസ്സിലിരുപ്പാണ് അവസാന വാക്കെങ്കിലും, സമീപകാല മാധ്യമ സർവേകളെ വിശദമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്.Read More →