യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ

ന്യൂഡൽഹി: വിമാന ടിക്കറ്റ് എടുത്ത ശേഷം പണം നഷ്ടമാവാതെ ടിക്കറ്റ് റദ്ദാക്കാനും മാറ്റം വരുത്താനും സമയം അനുവദിക്കുന്ന നിര്‍ണായക മാര്‍ഗനിര്‍ദേശങ്ങള്‍ ഡിജിസിഎ പുറപ്പെടുവിച്ചു. ടിക്കറ്റ് എടുത്ത ശേഷമുള്ള 48 മണിക്കൂര്‍ സമയത്തിനുള്ളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാനാവില്ലെന്നാണ് ഡിജിസിഎ അറിയിക്കുന്നത്. ഇത് നിരവധി വിമാനയാത്രികര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുക. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) ഫെബ്രുവരി 24നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 26Read More →

ഇന്ത്യയും ഇസ്രയേലും ഇനി യുപിഐയിലും ‘പാർട്‍ണർ’

സാമ്പത്തിക മേഖലയിലെ സഹകരണത്തിന് ധാരണയിലെത്തി ഇന്ത്യയും ഇസ്രയേലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും ഇതുസംബന്ധിച്ച കരാറുകളിൽ ഒപ്പിട്ടു. ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് സംവിധാനമായ യുപിഐ ഇസ്രയേലിലും ഉപയോഗിക്കാനുള്ള കരാറും ഇതിൽ‌ ഉൾപ്പെടുന്നു. യുപിഐയും ഇസ്രയേലിന്‍റെ പ്രാദേശിക പണമിടപാട് സംവിധാനവും തമ്മിൽ ബന്ധിപ്പിക്കും. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റൽ ഇടപാടുകളും വേഗത്തിലാകുമെന്നാണ് കരുതുന്നത്. ഇത് വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളിലും നേട്ടമാകും. പരമ്പരാഗത ബാങ്കിങ് സംവിധാനങ്ങളെ ആശ്രയിക്കാതെRead More →

ബസുകളിൽ കെഎസ്ആർടിസിയുടെ സ്വന്തം ‘KL 15’ കുടിവെള്ളം എത്തും

ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി. ബസുകളിൽ ‘കെ.എൽ. 15’ എന്നപേരിൽ കുടിവെള്ളം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞു. ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബസ് ടെർമിനൽ യാഥാർഥ്യമാകുന്നതോടെ ശബരിമല തീർഥാടനകാലത്ത് അയ്യപ്പഭക്തർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. പഴയ കെട്ടിടങ്ങൾക്കു പകരം മനോഹരവും ആധുനികവുമായ കെട്ടിടങ്ങളാണ് ഇനി കെ.എസ്.ആർ.ടി.സി.ക്ക് ഉണ്ടാകുക. കഴിഞ്ഞ രണ്ടരവർഷത്തിനിടെ ചെറുതും വലുതുമായ ഏകദേശം 80 പരിഷ്‌കാരങ്ങൾ നടപ്പാക്കിയതായുംRead More →

ഇന്ത്യ-യുഎസ് വ്യാപാര കരാർ: യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പീയൂഷ് ഗോയൽ

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ ശക്തിപ്പെടുത്തുന്നതിനായി, കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കുമായും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറുമായും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തെക്കുറിച്ചുള്ള ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് കേന്ദ്രമന്ത്രി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. കൂടിക്കാഴ്ചയുടെ ഫോട്ടോയും പങ്കിട്ടു. യുഎസിലെ താരിഫ് തർക്കത്തിനു ശേഷമുള്ള വലിയ കൂടിക്കാഴ്ച, ഉഭയകക്ഷി സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ളRead More →

ഹില്ലി അക്വയുടെ ബയോ ഡീഗ്രേഡബിൾ കുപ്പിവെള്ളം വിപണിയിലേക്ക്

തിരുവനന്തപുരം: ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ചർ ഡവലപ്മെന്‍റ് കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ള ‘ഹില്ലി അക്വ’ ബയോ ഡീഗ്രേഡബിൾ കുപ്പികളിൽ കുടിവെള്ളം പുറത്തിറക്കി. പ്രാരംഭഘട്ടമായി 300 മില്ലി ലിറ്റർ കുപ്പികളിലാണ് വെള്ളം പുറത്തിറക്കിയത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വിതരണോദ്ഘാടനം നിർവഹിച്ചു. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരുമ്പോൾ ബയോ ഡീഗ്രേഡബിൾ കുപ്പികളിൽ കുപ്പിവെള്ളം വിതരണം ചെയ്യുന്നത് ഹരിതപെരുമാറ്റച്ചട്ടം നിലവിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുൾപ്പെടെ സഹായകമാകുമെന്ന് മന്ത്രിRead More →