ഡയറക്ടർ ബോർഡിൽ നിന്നും രാജിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് നിക്ഷേപകരോട് ബൈജൂസ്

ന്യൂഡൽഹി: ഡയറക്ടർ ബോർഡിൽ നിന്നും രാജിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് നിക്ഷേപകരോട് ബൈജൂസ്. മൂന്ന് നിക്ഷേപകരോടാണ് ഇന്ത്യയിലെ വിദ്യാഭ്യാസ സ്റ്റാർട്ട് അപ് സംരഭമായ ബൈജുസിന്റെ അഭ്യർഥന. വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് വാർത്ത പുറത്തുവിട്ടത്. പീക്ക് എക്സ്.വി പാർട്ണർ, പ്രോസുസ്, ചാൻ സൂക്കർബർഗ് എന്നിവരാണ് ബൈജൂസിൽ നിന്നും കാരണം പറയാതെ ബോർഡിൽ നിന്നും പുറത്തു പോയത്. 22 ബില്യൺ ഡോളർ മൂല്യമുള്ള ബൈജൂസിന് ഇത് കനത്ത തിരിച്ചടിയാണ് നൽകിയത്. ജൂൺ 22നാണ് ഇവർRead More →

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 43,280 രൂപയാണ് ഒരു പവന്‍റെ ഇന്നത്തെ വില. 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5,410 രൂപയിലാണ് വ്യാപാരം. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഇന്നലെ പവൻ വില 43,600 രൂപയായിരുന്നു. ഏറ്റവും കൂടിയ വിലയായ 44,800 രൂപ ജൂൺ രണ്ടിന് രേഖപ്പെടുത്തി.Read More →

ബൈജൂസ് ഓഡിറ്റര്‍ ഡെലോയിറ്റ് രാജിവച്ചു, ബിഡിഒ പുതിയ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍

ന്യൂഡല്‍ഹി: ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ക്കു പുറകെ ബൈജൂസിന്റെ ഓഡിറ്റര്‍ കമ്പനി ഡെലോയിറ്റ് രാജിവച്ചു. പകരം,ബിഡിഒയെ (എംഎസ്‌കെഎ & അസോസിയേറ്റ്സ്) സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരായി നിയമിച്ചിട്ടുണ്ട്. മള്‍ട്ടി-നാഷണല്‍ ഉപഭോക്താക്കളുമായി പ്രവര്‍ത്തിക്കുന്ന ബിഡിഒയുടെ വിപുലമായ അനുഭവം തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ബൈജൂസ് പ്രസ്താവനയില്‍ അറിയിച്ചു. പ്രത്യേകിച്ചും ഒന്നിലധികം ആഗോള ഏറ്റെടുക്കലുകള്‍ കണക്കിലെടുക്കുമ്പോള്‍. ഹോള്‍ഡിംഗ് കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്, അതിന്റെ മെറ്റീരിയല്‍ അനുബന്ധ സ്ഥാപനങ്ങളായ ആകാശ് എഡ്യൂക്കേഷന്‍ സര്‍വീസസ് ലിമിറ്റഡ്, മൊത്തത്തിലുള്ള ഗ്രൂപ്പ് ഏകീകൃതRead More →

അപ്ലൈഡ് മെറ്റീരിയല്‍സ് ഇന്ത്യയില്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ന്യൂഡല്‍ഹി: അപ്ലൈഡ് മെറ്റീരിയല്‍സ് പ്രസിഡന്റും സിഇഒയുമായ ഗാരി ഇ ഡിക്കേഴ്സണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് കമ്പനി 400 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് ആഗ്രഹം പ്രകടിപ്പിച്ചു. ബെഗളൂരുവില്‍ 400 മില്യണ്‍ ഡോളര്‍ സഹകരണ എഞ്ചിനീയറിംഗ് സെന്ററാണ് കമ്പനി സ്ഥാപിക്കുക. പ്രവര്‍ത്തനത്തിന്റെ ആദ്യ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സെന്റര്‍ 2 ബില്യണ്‍ ഡോളറിലധികം ആസൂത്രണ നിക്ഷേപങ്ങളെ പിന്തുണയ്ക്കും. 5 പുതിയ നൂതന എഞ്ചിനീയറിംഗ് ജോലികളും 2500 തൊഴിലവസരങ്ങള്‍ വേറെയും സെന്റര്‍Read More →

സിയെന്റ് ഡിഎല്‍എം ഐപിഒ ജൂണ്‍ 27 ന്

മുംബൈ: സിയെന്റ് അനുബന്ധ കമ്പനിയായ സിയെന്റ് ഡിഎല്‍എമ്മിന്റെ ഐപിഒ ജൂണ്‍ 27 ന് തുടങ്ങും. ജൂണ്‍ 30 വരെ നീളുന്ന പ്രാരംഭ പബ്ലിക് ഓഫറിംഗിന്റെ (ഐപിഒ) പ്രൈസ് ബാന്റ് 250-260 രൂപയാണ്. 592 കോടി രൂപയാണ് കമ്പനി സമാഹരിക്കാനുദ്ദേശിക്കുന്നത്. പ്രീ ഐപിഒ പ്ലേസ്മെന്റ് മുഖേന കമ്പനി നേരത്തെ 108 കോടി രൂപ സമാഹരിച്ചിരുന്നു. പൂര്‍ണ്ണമായും ഫ്രഷ് ഇഷ്യുവാണ് നടത്തുക. 592 കോടി രൂപയുടെ 22339623 ഓഹരികള്‍ പ്രാഥമിക വിപണിയില്‍ എത്തിക്കും.Read More →