റഷ്യയുടെ S-400 അഞ്ച് സ്ക്വാഡ്രണുകൾ കൂടി വാങ്ങാൻ ഇന്ത്യ

ന്യൂഡൽഹി: റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ മിസൈൽ സംവിധാനം കൂടുതൽ സംഭരിക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. അഞ്ച് അധിക സ്ക്വാഡ്രണുകൾ സംഭരിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി പാക് വിമാനങ്ങളെ പ്രതിരോധിക്കുന്നതിൽ എസ്-400 സംവിധാനം കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഈ നീക്കത്തിന് പിന്നിൽ. ഫെബ്രുവരി 28 മുതൽ ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ഓപ്പറേഷൻ ഫ്യൂറി എന്ന പേരിൽ നടത്തിയ വ്യോമാക്രമണങ്ങളും ഇതിനെത്തുടർന്നുണ്ടായ ഇറാന്റെ പ്രത്യാക്രമണവും കാരണം പശ്ചിമേഷ്യRead More →

രാജസ്ഥാനിലെ അപൂർവ ധാതു ഖനനം; ഇന്ത്യയുമായി കൈകോർക്കാൻ ജപ്പാൻ

ന്യൂഡൽഹി: ചൈനയുടെ വ്യാപാര നിയന്ത്രണങ്ങളിൽ വലയുന്ന ജപ്പാൻ, തങ്ങളുടെ വ്യവസായ മേഖലയ്ക്ക് അത്യന്താപേക്ഷിതമായ അപൂർവ ധാതുക്കൾക്കായി (Rare Earth Elements) ഇന്ത്യയുമായി കൈകോർക്കുന്നു. രാജസ്ഥാനിൽ അടുത്തിടെ കണ്ടെത്തിയ വൻതോതിലുള്ള ധാതു നിക്ഷേപം സംയുക്തമായി ഖനനം ചെയ്യുന്നതിനെക്കുറിച്ചാണ് ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തുന്നത്. ഇലക്‌ട്രിക് വാഹനങ്ങൾ, കാറ്റാടി യന്ത്രങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയുടെ നിർമാണത്തിനാവശ്യമായ കാന്തികശക്തിയുള്ള ധാതുക്കളുടെ കാര്യത്തിൽ ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് ജപ്പാന്‍റെ പ്രധാന ലക്ഷ്യം. രാജസ്ഥാനിലും ഗുജറാത്തിലുമായി ഏകദേശം 12.9Read More →

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കും

ഹൈദരാബാദ്: മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയില്‍ പദ്ധതിക്കായി ഇന്ത്യന്‍ റെയില്‍വേ 90,000 കോടി രൂപയുടെ അധികച്ചെലവ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. 2016-ല്‍ 1.08 ലക്ഷം കോടി രൂപ കണക്കാക്കിയിരുന്ന പദ്ധതിയുടെ ആകെ ചെലവ്, ഭൂമി ഏറ്റെടുക്കലിലെ കാലതാമസവും നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റവും കാരണം ഇപ്പോള്‍ 1.98 ലക്ഷം കോടി രൂപയായി ഉയര്‍ന്നിരിക്കുകയാണ്. പദ്ധതിയുടെ 83 ശതമാനത്തോളം വരുന്ന ഈ സാമ്പത്തിക വര്‍ദ്ധനവ് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വഹിക്കാനാണ് തീരുമാനം. പദ്ധതിക്കായി നേരത്തെ 88,000Read More →

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

തിരുവന്തപുരം: മഹീന്ദ്ര തങ്ങളുടെ പതാകവാഹക ഇലക്ട്രിക് ഒറിജിന്‍ എസ്യുവിയുടെ കൂടുതല്‍ ആഡംബരപരവും മികച്ച അനുഭവം നല്‍കുന്ന പതിപ്പായ എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി. മികച്ച നിര്‍മാണ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഒരുപോലെ ഒത്തുചേരുന്ന പുതിയ മോഡല്‍, ആഡംബരം അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്നവരെ മുന്നില്‍കണ്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ലക്ഷ്വറി എസ്യുവി മേഖലയിലെ പ്രതീക്ഷകളെ തിരുത്തിക്കുറിച്ച് 2024 നവംബറില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെട്ട എക്സ്ഇവി 9ഇ 2026ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയറില്‍Read More →

ജെഎസ്ഡബ്ല്യുവും ചെറിയും കൈകോർക്കുന്നു

ചൈനീസ് കാര്‍ നിര്‍മാതാക്കളായ ചെറിയുമായി സഹകരിക്കാനും ഇന്ത്യന്‍ വിപണിയിലേക്ക് വരാനുമുള്ള തീരുമാനം അടുത്തിടെയാണ് ജെഎസ്ഡബ്ല്യു പ്രഖ്യാപിച്ചത്. ചെറി കാറുകള്‍ റീബാഡ്ജ് ചെയ്തുകൊണ്ട് ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നതാണ് തന്ത്രമെന്നും ജെഎസ്ഡബ്ല്യു അറിയിച്ചിരുന്നു. ജെഎസ്ഡബ്ല്യു ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന രണ്ടു കാറുകളിലൊന്ന് പ്ലഗ് ഇന്‍ ഹൈബ്രിഡും മറ്റൊന്ന് ഐകാര്‍ വി23 എസ്‌യുവി എന്ന ഇവി മോഡലുമാണ്. ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ഇവി കാറിനെ ചൈനയില്‍ പോയി കണ്ടു വന്നിരിക്കുകയാണ് രണ്ട് ബ്രിട്ടീഷ് വ്‌ളോഗര്‍മാര്‍. അവരുടെ വീല്‍സ്‌ബോയ് എന്നRead More →