കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 60 രൂപ വർധിച്ച് വില 5740 രൂപയായി. പവന് 480 രൂപ കൂടി 45,920 രൂപയിലെത്തി. സർവകാല റെക്കോർഡിലാണ് സ്വർണനിരക്ക് ഇപ്പോൾ. 2023 മെയ് അഞ്ചിലായിരുന്നു സ്വർണവില ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. അന്ന് 45,760 രൂപയായിരുന്നു പവന്റെ വില. സ്​പോട്ട് ഗോൾഡിന്റെ വിലയും വൻതോതിൽ ഉയരുകയാണ്. വെള്ളിയാഴ്ച സ്​പോട്ട് ഗോൾഡിന്റെ വില ഔൺസിന് 2000 ഡോളറായി ഉയർന്നു. ഔൺസിന് 2006 ഡോളറിലാണ്Read More →

ശേഷി കൂട്ടാനൊരുങ്ങി വല്ലാർപാടം ടെർമിനൽ

കൊച്ചി: പ്രതിവർഷം ശരാശരി 7 – 7.5 ലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ, കൂടുതൽ ക്രെയിനുകൾ സ്ഥാപിച്ചു കണ്ടെയ്നർ കൈകാര്യ ശേഷി വർധിപ്പിക്കാൻ നടപടി തുടങ്ങി. നിർമാണം പുരോഗമിക്കുന്ന പുതിയ ഫ്രീ ട്രേഡ് വെയർഹൗസിങ് സോൺ അടുത്ത വർഷം സജ്ജമാകുന്നതും വല്ലാർപാടം ടെർമിനൽ കേന്ദ്രീകരിച്ചുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടും എന്നാണു ടെർമിനൽ ഓപ്പറേറ്റർമാരായ ഡിപി വേൾഡിന്റെ പ്രതീക്ഷ. 10 ലക്ഷംRead More →

സവാള വില വീണ്ടും കുതിക്കുന്നു

കൊച്ചി: കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതോടെ സവാള വില വീണ്ടും കുതിക്കുന്നു. കൊച്ചി മൊത്ത വിപണിയിൽ സവാള വില കിലോയ്ക്ക് 57 രൂപ കടന്നു. പുതിയ വിള വിപണിയിൽ എത്താൻ വൈകുന്നതിനാൽ അടുത്ത ദിവസങ്ങളിൽ വില 80 രൂപ കടക്കാൻ ഇടയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. മഹാരാഷ്ട്രയിലെ നാസിക്കിൽ രണ്ടാഴ്ചയ്ക്കിടെ സവാള വില 60 ശതമാനമാണ് കൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ സവാള വരവിൽ 40 ശതമാനം വരെ കുറവുണ്ടായി.Read More →

കാനറ ബാങ്കിന് 3,606 കാടി രൂപ അറ്റാദായം

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ കാനറ ബാങ്ക് 3,606 കോടി രൂപ അറ്റാദായം നേടി. 42.81 ശതമാനമാണ് വാര്‍ഷിക വര്‍ധന. മുന്‍ വര്‍ഷം ഈ കാലയളവില്‍ 2,525 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തന ലാഭം 10.30 ശതമാനം വര്‍ധിച്ച് 7616 കോടി രൂപയിലെത്തി. ബാങ്കിന്റെ ആഗോള ബിസിനസ് 10.12 ശതമാനം വര്‍ധിച്ച് 21,56,181 കോടി രൂപയിലുമെത്തി. ഇക്കാലയളവില്‍ മൊത്തം 9,23,966 കോടി രൂപയുടെ വായ്പകളാണ് ബാങ്ക് വിതരണംRead More →

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 2.36 ബില്യൺ ഡോളർ കുറഞ്ഞു

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കണക്കുകൾ പ്രകാരം ഒക്ടോബർ 20ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്സ്) കരുതൽ ശേഖരം 2.36 ബില്യൺ ഡോളർ കുറഞ്ഞ് 583.53 ബില്യൺ ഡോളറായി. കഴിഞ്ഞ റിപ്പോർട്ടിംഗ് ആഴ്ചയിൽ, മൊത്തം കരുതൽ ശേഖരം 1.153 ബില്യൺ ഡോളർ വർദ്ധിച്ച് 585.895 ബില്യൺ ഡോളറിലെത്തിയിരുന്നു. 2021 ഒക്ടോബറിലാണ്, രാജ്യത്തിന്റെ ഫോറെക്സ് കിറ്റി എക്കാലത്തെയും ഉയർന്ന നിരക്കായ 645 ബില്യൺ ഡോളറിലെത്തിയത്. കഴിഞ്ഞ വർഷംRead More →