ഇറക്കുമതി ചെയ്ത ഉൽപന്നങ്ങൾക്ക് വിലകൂട്ടി കാണിച്ചു; അദാനിക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകി കോടതി
ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിനും എസ്സാർ ഗ്രൂപ്പിനും എതിരായ ആരോപണങ്ങൾ പരിശോധിക്കാൻ സി.ബി.ഐക്കും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിനും നിർദേശം നൽകി ഡൽഹി ഹൈകോടതി. കൽക്കരിയും ഉപകരണങ്ങളും ഇറക്കുമതി ചെയ്തപ്പോൾ ഇവയുടെ വില കൂട്ടി കാണിച്ചുവെന്ന ആരോപണത്തിലാണ് ഊർജ കമ്പനികൾക്കെതിരായ പരാതി പരിശോധിക്കാൻ നിർദേശം നൽകിയത്. ഇക്കാര്യത്തിൽ നിയമപരമായ പരിശോധനകൾ കേന്ദ്രഏജൻസികൾ നടത്തണമെന്നാണ് കോടതി നിർദേശം. ഇതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജികൾ പരിഗണിക്കുമ്പോഴാണ് നിർദേശം. അഡ്വക്കറ്റ് പ്രശാന്ത്Read More →





