കേരളത്തിന്‍റെ ഭക്ഷ്യോൽപന്ന കയറ്റുമതി 2,874 കോടി
കേരളത്തിൽനിന്നുള്ള ഭക്ഷ്യോൽപന്ന കയറ്റുമതി വർധിക്കുകയാണ്. പച്ചക്കറിയായും പഴങ്ങളായും മാംസമായും പാലുൽപന്നങ്ങളായും അരിയായും ഓരോ വർഷവും ടൺകണക്കിന് ഉൽപന്നങ്ങൾ കടൽ കടക്കുന്നു. ഇങ്ങനെ കയറ്റിയയക്കുന്ന ഉൽപന്നങ്ങളുടെ അളവും അതുവഴിയുള്ള വരുമാനവും കൂടിവരുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലെ അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്‍റ് അതോറിറ്റി (അപേഡ) ആണ് ഇതുസംബന്ധിച്ച ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. കൊച്ചി തുറമുഖവും കൊച്ചി, കരിപ്പൂർ, വിമാനത്താവളങ്ങളും വഴിയാണ്Read More →





