‘പൊന്നിന് പൊന്നും വില’; വീണ്ടും റെക്കോഡ് തിരുത്തി സ്വർണവില
കൊച്ചി: റെക്കോഡുകൾ തിരുത്തി സ്വർണവില മുന്നേറുന്നു. സ്വർണവില ഇന്ന് ഗ്രാമിന് 60 രൂപ വർധിച്ച് 7060 രൂപയും, പവന് 480 രൂപ വർധിച്ച് 56,480 രൂപയുമായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 5840 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5 ലക്ഷം രൂപയ്ക്ക് അടുത്തായി. അന്താരാഷ്ട്ര സ്വർണവില 2660 ഡോളറിലും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.54 ആണ്. പശ്ചിമേഷ്യയിൽ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് വിലRead More →



